CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

ഒരുപാട് ജയിലില്‍ കിടന്നു; ഒരു നിമിഷത്തെ മാനസിക പ്രേരണയില്‍ ചെയ്തുപോയ തെറ്റിനെക്കുറിച്ച്‌ പലരും പങ്കുവച്ചിട്ടുണ്ട്; ഗീത

 

മലയാളത്തില്‍ ധാരാളം ജയില്‍ പ്രമേയ സിനിമകള്‍ ഉണ്ടായിട്ടുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം അത്തരം വേഷങ്ങളില്‍ തകര്‍ത്തഭിനയിച്ചിട്ടുമുണ്ട്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം ജയിലില്‍ കിടന്ന നായികയാണ് ഗീത. തൊണ്ണൂറുകളില്‍ നായികയായി തിളങ്ങിയ ഗീത മലയാളത്തിലെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഒരുപാട് ജയിലില്‍ കിടന്നു. ‘ഒരുപക്ഷേ ഇത്രയേറെ തടവുകാരിയുടെ വേഷങ്ങള്‍ അവതരിപ്പിച്ച നടി മലയാളത്തില്‍ വേറെ ഉണ്ടാകില്ല.

ആദ്യ സിനിമയായ പഞ്ചാഗ്നിയില്‍നിന്നു തുടങ്ങുന്നു തടവറയിലെ ആ അഭിനയം. തന്റെ ആ ജയില്‍ അഭിനയത്തെക്കുറിച്ച് നടി പറയുന്നു. ”കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഒരുപാട് ജയിലില്‍ കിടന്നു. തിരുവനന്തപുരത്തെയും കണ്ണൂരിലെയുമെല്ലാം ജയിലുകളിലാണ് കൂടുതല്‍ സിനിമകള്‍ അന്ന് ചിത്രീകരിച്ചത്. ചിത്രീകരണത്തിനെത്തുമ്പോള്‍ള്‍ ജയില്‍പരിപാടികലിലെല്ലാം എത്രയോ തവണ പങ്കെടുത്തിട്ടുണ്ട്. തടവുപുള്ളികളുമായി സംസാരിക്കാന്‍ അവസരം കിട്ടിയിട്ടുണ്ട്. ഒരു നിമിഷത്തെ മാനസിക പ്രേരണയില്‍ ചെയ്തുപോയ തെറ്റിനെക്കുറിച്ച്‌ പലരും ദീര്‍ഘനേരം എന്നോട് സംസാരിച്ചിട്ടുണ്ട്.’. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗീത പങ്കുവയ്ക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button