AwardsCinemaComing SoonIndian CinemaKollywoodLatest NewsMollywoodNational

അപ്പാനി ശരത് നായകനായി തമിഴിലേയ്ക്ക് ;കൊണ്ടുപോകുന്നത് ദേശീയ പുരസ്കാര ജേതാവ്

അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ തന്റെ അഭിനയ ശേഷി മലയാളികൾക്ക് ബോധ്യപ്പെടുത്തിക്കൊടുത്ത മിടുക്കനാണ് ശരത് കുമാർ അഥവാ അപ്പാനി ശരത്.ഒരു പുതുമുഖത്തിനു ഉണ്ടാകാൻ സാധ്യതയുള്ള ഒരു പരിഭ്രമമോ തെറ്റുകളോ ശരത്തിൽ നിന്നും ഉണ്ടായില്ല.തന്റെ കഥാപാത്രത്തിനോട് പൂർണമായി നീതി കാണിച്ച് അപ്പാനിയായി തകർത്തഭിനയിച്ചു കളഞ്ഞു ഈ പുതു മുഖം.വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിൽ ലാലേട്ടനോടൊപ്പവും ശരത്തിനു അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു.

ഇപ്പോൾ ഒരു പുതുമുഖത്തിനു കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമായി കരുതാവുന്ന ഒരു അവസരമാണ് ശരത്തിനെ തേടി എത്തിയിരിക്കുന്നത്.ശരത്തിന് ദേശീയ പുരസ്കാര ജേതാവ് രാജു മുരുഗന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നു. അതും നായകനായി.കുക്കു, ജോക്കര്‍ എന്നീ ചിത്രങ്ങളിലൂടെ രാജു മുരുകന്‍ എന്ന സംവിധായകന്‍ വളരെ പരിചിതനാണ്. ശരത്കുമാറിന് പുറമെ രഘുരാജ്, ശ്വേത ത്രിപതി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. സെല്‍വകുമാറും ക്യാമറ ചലിപ്പിക്കും. സംഗീത വിഭാഗത്തെ കൈകാര്യം ചെയ്യുന്നത് സിയാന്‍ റോള്‍ഡനാണ്.

shortlink

Related Articles

Post Your Comments


Back to top button