MollywoodTollywood

മാര്‍ത്താണ്ഡവര്‍മ്മയുടെ നായികയാകാനൊരുങ്ങി അനുഷ്ക

ന്ത്യ കണ്ട മികച്ച ചിത്രങ്ങളിൽ ഒന്നാണ് ബാഹുബലി.ഈ ചിത്രത്തിലെ ഓരോ കഥാപാത്രത്തെയും ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.ചിത്രത്തിൽ പൾവാൾ ദേവനായി വന്ന റാണ ദഗുബാട്ടി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് .തിരുവിതാംകൂർ രാജാവ് മാർത്താണ്ഡവർമയായാണ് റാണ അവതരിക്കുന്നത്.പുതിയ വാർത്ത മാർത്താണ്ഡവർമയുടെ നായികയായി എത്തുന്നത് ബാഹുബലിയിലെ മറ്റൊരു താരം അനുഷ്കയാണെന്നാണ്.

അനുഷ്ക മാര്‍ത്താണ്ഡവര്‍മ്മയില്‍ ഉമ്മിണിത്തങ്കയെന്ന കേന്ദ്ര കഥാപാത്രമായി എത്തുമോയെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ അമ്മാവനായ രാമവര്‍മ്മയുടെ മകളാണ് ഉമ്മിണിത്തങ്ക. വളരെ ശക്തയായ കഥാപാത്രം കൂടിയാണിത്. ഏറെ പുതുമയുള്ള ഈ കഥാപാത്രമായി അനുഷ്ക വരുമോയെന്നുള്ള കാത്തിരിപ്പിലാണ് ഓരോ സിനിമാപ്രേമിയും.എന്നാല്‍ തന്റെ പേജിലൂടെ തന്നെ എല്ലാ വിവരവും തുറന്നുപറയാമെന്ന് സംവിധായകന്‍ കെ മധു ആരാധകരെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button