BollywoodCinemaGeneralLatest NewsNEWSVideosWOODs

റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ നടിയെ വരവേറ്റത് കലിപൂണ്ട കാള.. പിന്നീട് സംഭവിച്ചത്!! (വീഡിയോ)

റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ‌ മി​ന്ന​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ബി​ജെ​പി എം​പിയും ബോളിവുഡ് നടിയുമായ ഹേ​മ​മാ​ലി​നി​യെ വരവേറ്റത് കലിപൂണ്ട കാ​ള. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര റെ​യി​ൽ​വെ സ്റ്റേ​ഷ​നിലാണ് സംഭവം.

എം​പി​മാ​ർ അ​വ​ര​വ​രു​ടെ മ​ണ്ഡ​ല​ത്തി​ലെ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും അ​പ​ര്യാ​പ്ത​ത​ക​ൾ മ​ന​സി​ലാ​ക്കി റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് റെ​യി​ൽ​വെ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇതിനെ തുടര്‍ന്ന് ബു​ധ​നാ​ഴ്ച ഹേ​മാമാ​ലി​നി​യും സം​ഘ​വും റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ‌ മി​ന്ന​ൽപ​രി​ശോ​ധ​ന ന​ട​ത്തു​മ്പോ​ഴാ​യി​രു​ന്നു കാ​ള​യെത്തിയത്. പ്ലാ​റ്റ്ഫോ​മി​ലൂ​ടെ കൊ​മ്പും കു​ലു​ക്കി​യെ​ത്തി​യ കാ​ള​യി​ൽ​ നി​ന്നും ഹേ​മ​യെ ര​ക്ഷി​ക്കാ​ൻ പോ​ലീ​സു​കാ​ർ സു​ര​ക്ഷാ​വ​ല​യം തീ​ർ​ത്തു. ഹേ​മ​യു​ടെ സം​ഘ​ത്തി​ലെ ചി​ല​ർ കാ​ള​യു​ടെ കൊ​മ്പി​ൽ​പി​ടി​കൂ​ടി പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല.

മും​ബൈ റെ​യി​ൽ​വെ​സ്റ്റേ​ഷ​ൻ ദു​ര​ന്ത​ത്തി​നു ശേ​ഷ​മാ​ണ് മ​ന്ത്രി ഈ ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഹേ​മ റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ പ​രി​ശോ​ധ​ന​യ്ക്ക് എത്തിയത്. വാര്‍ത്ത ഏജന്‍സിയായ എഎന്‍എയാണ് വീഡിയോ പുറത്തുവിട്ടത്.

shortlink

Related Articles

Post Your Comments


Back to top button