CinemaComing SoonFilm ArticlesGeneralInterviewsLatest NewsMollywoodNEWSSpecialTollywood

ചാലക്കുടിക്കാരന്‍ ചങ്ങാതി ; ചിത്രീകരണ വിശേഷങ്ങള്‍ (വീഡിയോ)

വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ചാലക്കുടിക്കാരന്‍ ചങ്ങാതി. ചിത്രീകരണം കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുകയാണ്. അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ജീവിതകഥയെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ കഴിഞ്ഞ ദിവസത്തെ ചിത്രീകരണം പനമ്പിള്ളി നഗറിലായിരുന്നു. ഹണി റോസ്, ചാലി പാലാ ,രാജാ സാഹിബ് തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്ന രംഗങ്ങളായിരുന്നു ചിത്രീകരിച്ചത്. ഒരു നടിയായി തന്നെയാണ് ഹണി റോസ് വേഷമിടുന്നത്. സിനിമ പ്രൊഡക്ഷന്‍ കണ്ട്രോളറുടെ വേഷത്തിലാണ് ചാലി പാല അഭിനയിക്കുന്നത്. രാജാ സാഹിബും ഒരു നല്ല വേഷമാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. ഹാസ്യ പരിപാടികളിലൂടെ ശ്രദ്ധേയനായ സെന്തില്‍ ആണ് നായകനായ രാജാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. ആല്‍ഫ ഫിലിംസിന്റെ ബാനറില്‍ ഗ്ലാഡ്‌സണ്‍ (ഷാജി)യാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുരേഷ് കൊല്ലം കലാസംവിധാനവും സംസ്ഥാന അവാര്‍ഡ് ജേതാവ് രാജേഷ് നെന്മാറ മേക്കപ്പും നിര്‍വ്വഹിക്കുന്നു. മൂന്നു നായികമാരാണ് ചിത്രത്തിലുള്ളത്.
ജനാര്ദ്ധനന്‍, രമേശ്‌ പിഷാരടി,കോട്ടയം നസീര്‍ തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ചിത്രീകരണ വിശേഷങ്ങള്‍ കാണാം (വീഡിയോ)

shortlink

Related Articles

Post Your Comments


Back to top button