BollywoodCinemaFilm ArticlesGeneralIndian CinemaInternationalKeralaKollywoodLatest NewsMollywoodNationalNEWSTollywood

ഹിന്ദി സിനിമ കഴിഞ്ഞാല്‍ തമിഴ് ; ദുല്‍ഖര്‍ ഉടന്‍ മലയാളത്തിലേക്കില്ല

യുവതാരം ദുല്‍ഖര്‍ സല്‍മാന് അന്യഭാഷാ ചിത്രങ്ങളില്‍ തിരക്കേറുന്നു. ഇപ്പോള്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ഹിന്ദി ചിത്രം കഴിഞ്ഞാല്‍ തമിഴ് ചിത്രത്തില്‍ ജോയിന്‍ ചെയ്തേക്കും. അങ്ങിനെയെങ്കില്‍ ദുല്‍ഖറിന്റെ മലയാള സിനിമകള്‍ വൈകും. ‘കര്‍വാന്‍’ എന്ന ഹിന്ദി ചിത്രത്തിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. രണ്ട് തമിഴ് ചിത്രങ്ങള്‍ക്കാണ് ഡേറ്റ് നല്‍കിയിട്ടുള്ളത്. ‘കണ്ണും കണ്ണും കൊളളയടിത്താല്‍’ എന്ന ഡെസിംഗ് പെരിയ സ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നത്. ഒരു ഐടി പ്രൊഫഷണലായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ വേഷമിടുന്നത്. ഋതു വര്‍മയാണ് നായികയായെത്തുന്നത്. ചിത്രീകരണം ഈ മാസം 18ന് ആരംഭിക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments


Back to top button