BollywoodSpecial

ബോളിവുഡിൽ അറിയാതെ പോയ താര പുത്രിമാർ

ബോളിവുഡ് താരങ്ങളെയാണ് ആരാധകർ ഇത്രയും നാൾ  കണ്ടത്. കാലാകാലങ്ങളിൽ ഇത്തരം താരങ്ങളെ കൂടുതൽ പ്രശസ്തരാക്കുന്നത് അവരുടെ മക്കളാകും . ഇപ്പോൾ നമ്മൾ വളർന്നുവരുന്ന പ്രശസ്തരായവരുടെ പെൺമക്കളെക്കുറിച്ചാണ് അറിയാൻ പോകുന്നത് .എന്നാൽ അവരിൽ ചിലർ ഇപ്പോഴും അജ്ഞാതനാണ്. പ്രശസ്തരായവരുടെ മറഞ്ഞിരിക്കുന്ന സുന്ദരികളായ പെൺമക്കളെക്കുറിച്ച് അറിയാം.

പ്രമുഖ നടൻ, എഴുത്തുകാരൻ, നിർമാതാവ് തുടങ്ങി ഇന്ത്യൻ സിനിമാ വ്യവസായത്തിൽ പ്രശസ്തനാണ് അനുരാഗ് കശ്യപ്. നിരവധി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. കഴിഞ്ഞു. അദ്ദേഹത്തിന്റെ സുന്ദരിയായ മകളെക്കുറിച്ചു പലർക്കും അറിയില്ല. ആലിയ കശ്യപ് എന്ന സുന്ദരിക ഇന്‍റർനെറ്റ് സെൻസേഷനായി മാറുകയാണ് , ഇൻസ്റ്റഗ്രാമിലും താരപുത്രിക്ക് വളരെയധികം ആരാധകരുണ്ട്.

പ്രശസ്ത ബോളിവുഡ് നടൻ രാകേഷ് ബേദി പ്രമുഖ വ്യവസായികൂടിയാണ്. ബേദി പല ടെലിവിഷൻ സീരിയലുകളിലും ചലച്ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്‍റെ കോമഡിക്ക് ആരാധകർ ഏറെയാണ്. അദ്ദേഹത്തിന്‍റെ മകൾ റിതിമ ബേദി ഇപ്പോൾ താരമായിക്കഴിഞ്ഞു. പ്രശസ്ത സെലിബ്രിറ്റിയുടെ മകളായിട്ടും വളരെ കുറച്ച് ആളുകൾക്ക് മാത്രമാണ് ആ സുന്ദരിയെ അറിയാവുന്നത്.

പ്രശസ്ത ബോളിവുഡ് താരം കിരൺ ഖേർ പല ചിത്രങ്ങളുടെയും ഭാഗമായിട്ടുണ്ട് .ആദ്യ ഭർത്താവ് ഗൗതം ബെറിയുടെയും കിരണിന്‍റെയും മകളാണ് അലീഷ. സുന്ദരിയായ ഈ താരപുത്രി പല സിനിമകളുടെയും ഭാഗമായിട്ടുണ്ട് .ബോളിവുഡ് നടൻ അനുപം ഖേറിന്‍റെ ഇപ്പോഴത്തെ ഭാര്യകൂടിയാണ് കിരൺ ഖേർ.

സഞ്ജയ് ദത്തിന്‍റെ മകളാണ് തൃഷാല ദത്ത്. മുൻ ഭാര്യ റിച്ച ശർമയിലുണ്ടായ ഈ മകൾ ഇപ്പോൾ അമേരിക്കയിലാണ്. അടുത്തിടെ തൃഷാല സ്വന്തം ചിത്രങ്ങൾ ഇൻസ്റാഗ്രാമിലൂടെ ഷെയർ ചെയ്തിരുന്നു. സുന്ദരിയായ തൃഷാലയെ അഭിനയിപ്പിക്കാൻ പിതാവ് സഞ്ജയ് ദത്ത് ആഗ്രഹിക്കുന്നില്ല എന്നതാണ് വാസ്തവം.

പ്രശസ്ത നടനും, നിർമ്മാതാവുംമാണ് സഞ്ജയ് കപൂർ .അദ്ദേഹത്തിന്‍റെ ഇളയ സഹോദരങ്ങളായ ബോണി കപൂറും അനിൽ കപൂറും സിനിമാ മേഖലയിൽ വളരെ പ്രശസ്തരാണ്. സഞ്ജയ് കപൂറിന്‍റെ മകളായ ഷാനായയാണ് ഇപ്പോൾ ആരാധകരെ അതിശയിപ്പിക്കുന്നത്. അടുത്തിടെ സഞ്ജയ് കപൂർ മകൾക്കൊപ്പം നിൽക്കുന്ന ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button