CinemaGeneralIndian CinemaLatest NewsNEWSTollywoodWOODs

പ്രമുഖ നടന്റെ ഉടമസ്ഥതയിലുള്ള സിനിമാ സ്റ്റുഡിയോയില്‍ തീപിടിത്തം

സിനിമാ സ്റ്റുഡിയോയില്‍ തീപിടിത്തം. നടന്‍ നാഗാര്‍ജുനയുടെ ഉടമസ്ഥതതയിലുള്ള അന്നപൂര്‍ണ സിനിമാ സ്റ്റുഡിയോയിലാണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. 2014 ല്‍ പുറത്തിറങ്ങിയ ‘മനം’ എന്ന തെലുഗ് ചിത്രത്തിന് വേണ്ടി ഉണ്ടാക്കിയ വീട്ടിലാണ് തീപിടുത്തമുണ്ടായത്. നാലോളം ഫയര്‍ എഞ്ചിനുകള്‍ സംഭവ സ്ഥലത്തെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു. അതേസമയം അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

‘പിതാവ് (അക്യുനേനി നാഗേശ്വര റാവു) തന്റെ അന്ത്യനാളുകളില്‍ ഏറെക്കാലം ചെലവഴിച്ച സ്ഥലമാണിത്. ഇവിടെ ഞങ്ങള്‍ക്ക് ഒരുപാട് നല്ല ഓര്‍മ്മകള്‍ ഉണ്ടായിരുന്നു. അത് ഇപ്പോള്‍ അവിടെ ഇല്ലാതാകുന്നത് നിര്‍ഭാഗ്യകരമാണ്. എന്നിരുന്നാലും ആര്‍ക്കും പരിക്കില്ലെന്നതിനാല്‍ ഞാന്‍ സന്തോഷിക്കുന്നു’ നാഗാര്‍ജുന വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button