CinemaMollywoodNEWS

‘കാര്‍’ വില്ലനായി എത്തുന്ന വിജയ്‌ ബാബു ചിത്രം വരുന്നു!

വിജയ്‌ ബാബു വില്ലനായി അഭിനയിക്കുന്ന പുതിയ ചിത്രത്തില്‍ ഒരു കാര്‍ ആണ് പ്രതിനായകനായി എത്തുന്നത്. ഓവര്‍ ടേക്ക് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജെ. ജോണ്‍ ആണ്. പാര്‍വതി നായരാണ് ചിത്രത്തിലെ നായിക. ജെ.പി ജോസഫ് നിര്‍മ്മിക്കുന്ന ചിത്രം രണ്ടുപേര്‍ തമ്മിലുള്ള യാത്രവേളയിലെ കഥയാണ് പങ്കുവയ്ക്കുന്നത്. ഇതിനടയില്‍ അപ്രതീക്ഷിതമായി ഒരു കാര്‍ ഇവരെ പിന്തുടരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. അനില്‍ കുഞ്ഞപ്പനാണ് ഓവര്‍ ടേക്കിന്റെ തിരക്കഥ എഴുതുന്നത്.

shortlink

Related Articles

Post Your Comments


Back to top button