IFFKInternationalLatest NewsMollywood

അന്താരാഷ്ട്ര ചലച്ചിത്രമേള; ഓപ്പണ്‍ ഫോറവും പറഞ്ഞു അവള്‍ക്കൊപ്പമെന്ന്

തിരുവനന്തപുരം : ആൺ പെൺ ട്രാൻസ്‌ജെൻഡർ വ്യത്യാസമില്ലാതെ സിനിമാലോകം വളരണമെന്ന് വനിതാ കൂട്ടായ്മ.രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച്‌ നടന്ന ഓപ്പണ്‍ ഫോറത്തിലാണ് അഭിപ്രായം തുറന്നുപറഞ്ഞത്.

സിനിമയുടെ പേരും നഗ്നതയും സെന്‍സര്‍ ചെയ്യപ്പെടുകയും അതിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങളും നിലപാടുകളും സെന്‍സര്‍ ചെയ്യപ്പെടാതെ പോകുകയുമാണെന്ന് നടി പാര്‍വതി പറഞ്ഞു. സിനിമയില്‍ സ്ത്രീ കച്ചവട ഉപകരണം മാത്രമാകുന്ന അവസ്ഥ നിലനില്‍ക്കുന്നുവെന്നായിരുന്നു റിമ കല്ലിങ്കലിന്റെ അഭിപ്രായം.

ഭരതനും പത്മരാജനുമൊക്കെ ശക്തമായ സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുണ്ടെന്ന കാര്യം മറക്കാനാവില്ലെന്ന് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് ഓര്‍മിപ്പിച്ചു. സദസ്സുകൂടി ഇടപെട്ടതോടെ ഓപ്പണ്‍ ഫോറത്തില്‍ ചൂടേറിയ ചര്‍ച്ച നടന്നു. സംവിധായിക സുമ ജോസന്‍, വിധു വിന്‍സന്റ്, ഛായാഗ്രകരായ ഫൌസിയ ഫാത്തിമ, മാഹീന്‍ മിര്‍സ, ദീദി ദാമോദരന്‍, സജിതാ മഠത്തില്‍, ജെ. ദേവിക എന്നിവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments


Back to top button