CinemaFilm ArticlesGeneralIndian CinemaLatest NewsMollywoodNEWSNostalgiaWOODs

ആണിന്റെ മുഖം നായികയെ മാറ്റണമെന്ന് മമ്മൂട്ടി, പറ്റില്ലെന്ന് സംവിധായകൻ..!

മലയാളികളുടെ നായികാ ബോധങ്ങളില്‍ ഇപ്പോഴും പുഞ്ചിരിച്ചു നില്‍ക്കുന്ന ഗ്രാമീണ നായികമാര്‍ക്കാണ് പ്രാധാന്യം. എന്നാല്‍ ആണ്‍ മുഖത്തോടു കൂടിയ നായിക എന്ന് വിശേഷണം കേട്ട നടിയാണ് ആനി. നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍ ‘അമ്മയാണെ സത്യം‘ എന്ന ചിത്രത്തിലൂടെ പരിചയപ്പെടുത്തിയ നായികയാണ് ‘ആനി’.ഈ ചിത്രത്തിൽ പകുതിയിൽ കൂടുതൽ സമയം ആൺവേഷത്തിലാണ് ആനി അഭിനയിച്ചത്. അതുകൊണ്ട് തന്നെ ആനിയ്ക്ക് ആണിന്റെ മുഖമാണെന്നാണ് നടന്‍ മമ്മൂട്ടി പറയുന്നത്. മമ്മൂട്ടിയുടെ കൂടെ ആനി ആദ്യമായും അവസാനമായും അഭിനയിച്ച ചിത്രമാണ് ‘മഴയെത്തും മുന്‍പേ’. കമൽ ഒരുക്കിയ ഈ ചിത്രത്തില്‍ ശോഭനയുമായിരുന്നു മമ്മൂട്ടിയുടെ നായികമാര്‍.

എന്നാല്‍, ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് ഈ നായിക ശരിയാകില്ലെന്നും മാറ്റണമെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.”ആ കുട്ടി ശരിയാവില്ല , ആ കുട്ടിയെ കണ്ടാൽ ഒരു പെണ്ണിനെപോലെ തോന്നുന്നില്ല, കമലേ നിങ്ങള് വേറെ ആളിനെ നോക്ക്”, എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

പക്ഷേ, ബാലചന്ദ്രമേനോന്‍റെ അമ്മയാണെ സത്യത്തില്‍ ആണ്‍ വേഷത്തില്‍ ആനി അഭിനയിച്ചതുകൊണ്ടാണ് അങ്ങനെ തോന്നുന്നതെന്നും ആനിയുടെ മേലുള്ള ആണ്‍ചന്തത്തിന്‍റെ നിഴല്‍ നമ്മുടെ ഈ ചിത്രത്തിന്‍റെ കഥാപാത്രത്തിനു തീര്‍ത്തും അനിയോജ്യമായിരിക്കും എന്നും സംവിധായകന്‍ കമല്‍ മമ്മൂട്ടിയെ ബോധ്യപ്പെടുത്തി. അതിനു ശേഷമാണ് മമ്മൂട്ടി ആനിക്കു പച്ചകൊടികാണിച്ചത്. ഷൂട്ടിംഗ് തുടങ്ങി നാലാമത്തെ ദിവസം ആനിയുടെ പെര്‍ഫോമന്‍സ് കണ്ടുകൊണ്ട് നിന്ന മമ്മൂട്ടി സംവിധായകന്‍ കമലിനെ നോക്കി കയ്യടിക്കുകയായിരുന്നുവെന്നും വാര്‍ത്തകളുണ്ട്. 1995 -ലെ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും ആനിക്കായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button