CinemaLatest NewsMollywood

‘വിശ്വാസത്തിന്‍റെ പുറത്തുപോകുന്ന കരിയറാണ് എന്‍റെ’ : അജു വര്‍ഗീസ്

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ ഒരു സ്ഥാനം കണ്ടെത്തിയ നടനാണ് അജു വര്‍ഗീസ്.ചുക്കില്ലാത്ത കഷായം ഇല്ല എന്ന് പറയുന്ന പോലെയാണ് അജുവും മലയാള സിനിമകളും തമ്മിലുള്ള ബന്ധം.ഒരു സിനിമയിൽ ഒരു സീനിലെങ്കിലും അജു പ്രത്യക്ഷപെടാറുണ്ട്.തിരക്കുള്ള ഈ നടൻ സിനിമകൾ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.

കഥാപാത്രത്തിനായി ക്ഷണിച്ചാല്‍ പോയി അഭിനയിക്കും. എന്താണ് കഥാപാത്രമെന്ന് ചോദിക്കാറുണ്ട്. വിശ്വാസത്തിന്‍റെ പുറത്തുപോകുന്ന കരിയറാണ് എന്റേത്. സ്‌ക്രിപ്റ്റ് പൂര്‍ണമായി വായിച്ച് അഭിനയിക്കുന്ന രീതിയില്ല. അപൂര്‍വമായി മാത്രമേ തിരക്കഥ വായിച്ചിട്ടുള്ളൂ. അത് ധ്യാനിനെയും നീരജിനെയും പോലുള്ളവര്‍ അഭിപ്രായം ചോദിക്കുമ്പോള്‍ വായിക്കുന്നെന്ന് മാത്രം.

ലവകുശ,ഗൂഢാലോചന, വില്ലന്‍, വിശ്വാവിഖ്യാതരായ പയ്യന്‍മാര്‍, പുണ്യാളന്‍ അഗര്‍ബത്തീസ് 2, പൈപ്പിന്‍ ചുവട്ടിലെ പ്രണയം, മോഹന്‍ലാൽ തുടങ്ങിയവയാണ് അജുവിന്‍റെ പുതിയ ചിത്രങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button