GeneralIndian CinemaKollywoodLatest NewsMovie GossipsNEWSWOODs

രഹസ്യവിവാഹത്തിന് ഒരുങ്ങി നയന്‍‌താര?

 

തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി ന​യ​ൻ​താ​ര ര​ഹ​സ്യ​വി​വാ​ഹ​ത്തി​ന് ഒ​രു​ങ്ങു​ന്ന​താ​യി വാ​ർ​ത്ത​ക​ൾ. തെന്നിന്ത്യയിലെ താരമൂല്യമുള്ള നടിമാരില്‍ ഒരാളാണ് നയന്‍താര. കാ​മു​ക​നും യു​വ സം​വി​ധാ​യ​ക​നു​മാ​യ വി​ഘ്നേ​ഷ് ശി​വ​നു​മാ​യി ര​ഹ​സ്യ​വി​വാ​ഹത്തിനു താരം തയ്യാറെടുക്കുന്നുവെന്നു വാര്‍ത്ത. ഏ​റെ നാ​ളാ​യി വി​ഘ്നേ​ഷ് ശി​വ​നു​മാ​യി താ​രം പ്രണയത്തിലാണ്.

വി​ഘ്നേഷിന്റെ ജന്മദിനം ആഘോഷിക്കാന്‍ ഇരുവരും വിദേശത്തു പോയതും അവിടെ നിന്നും എടുത്ത ചിത്രങ്ങള്‍ പങ്കുവച്ചതും വാര്‍ത്തയായിരുന്നു. കൂടാതെ മുന്പ് താരം വി​ഘ്നേഷിനൊപ്പമാണ് താമസമെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

പ്രണയ ഗോസിപ്പുകളില്‍ മുന്‍പും താരം കുടുങ്ങിയിട്ടുണ്ട്. ത​മി​ഴ് നാ​യ​ക​ൻ ചി​മ്പു​വു​മാ​യി​ട്ടാ​യി​രു​ന്നു ന​യ​ൻ​സി​ന്‍റെ ആ​ദ്യ പ്ര​ണ​യം. ഇ​രു​വ​രും ഒ​ന്നി​ച്ചു​ള്ള സ്വ​കാ​ര്യ​നി​മി​ഷ​ങ്ങ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ വൈ​റ​ലാ​വു​ക​യും ചെ​യ്തു. പി​ന്നീ​ട് ഇ​വ​ർ പി​രി​ഞ്ഞു. ഇ​തി​നു​ശേ​ഷം ന​യ​ൻ​സ് പ്ര​മു​ഖ ന​ർ​ത്ത​ക​നും ന​ട​നും സം​വി​ധാ​യ​ക​നു​മൊ​ക്കെ​യാ​യ പ്ര​ഭു​ദേ​വ​യു​മാ​യി അ​ടു​ത്തു. ഈ ​ബ​ന്ധ​വും വി​വാ​ഹ​ത്തി​ൽ ക​ലാ​ശി​ക്കുമെന്നു വാര്‍ത്തയെത്തി. എ​ന്നാ​ൽ ഇ​വ​ർ​ക്ക് ഒ​ന്നി​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്നാ​ണ് വി​ഘ്നേ​ഷ് ശി​വ​നു​മാ​യി ന​യ​ൻ​സ് അ​ടു​ക്കു​ന്ന​ത്. വി​ഘ്നേ​ഷ് സം​വി​ധാ​നം ചെ​യ്ത നാ​ൻ റൗ​ഡി താ​ൻ എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചു​വ​ര​വേ​യാ​ണ് ന​യ​ൻ​സും വി​ഘ്നേ​ഷും പ്ര​ണ​യ​ത്തി​ലാ​യ​ത്. ഈ ​ബ​ന്ധ​മാ​ണ് ഇ​പ്പോ​ൾ ര​ഹ​സ്യ​വി​വാ​ഹ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​താ​യി ചി​ല ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

 

shortlink

Related Articles

Post Your Comments


Back to top button