CinemaKollywoodMollywoodNEWS

ഇനി മാറ്റമില്ല; റിലീസ് തീയതി പ്രഖ്യാപിച്ച് നിവിന്‍ പോളി ചിത്രം

നിവിന്‍ പോളിയുടെ തമിഴ് ചിത്രം ‘റിച്ചി’ റിലീസിന് തയ്യാറെടുക്കുന്നു. ക്രിസ്മസ് അവധി ലക്‌ഷ്യം വയ്ക്കുന്ന ചിത്രം ഡിസംബര്‍ ഒന്നിന് പ്രദര്‍ശനത്തിനെത്തുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ ചിത്രം ഡിസംബര്‍ എട്ടിന് പ്രദര്‍ശനത്തിനെത്തുമെന്നാണ് പുതിയ വിവരം. ലോക്കല്‍ റൗഡിയുടെ വേഷത്തിലെത്തുന്ന നിവിന്റെ കഥാപാത്രം ആരാധകര്‍ക്ക് ആഘോഷിക്കാന്‍ അനുസൃതമായ രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. ചിത്രത്തിന്റെ ടീസറും, ട്രെയിലറും നേരത്തെ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. പ്രകാശ്‌ രാജും ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രമായി രംഗത്തുണ്ട്. ‘ഉള്ളിദവരു കണ്ടെന്തേ’ എന്ന കന്നഡ ചിത്രത്തിന്റെ തമിഴ് പതിപ്പാണ്‌ റിച്ചി. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തിലെ നായിക.

shortlink

Related Articles

Post Your Comments


Back to top button