CinemaComing SoonFilm ArticlesGeneralIndian CinemaLatest NewsNEWSVideos

മലയാള സിനിമയിലെ ആദ്യത്തെ മുട്ടപ്പാട്ടുമായി ബിജുമേനോനും സംഘവും ( വീഡിയോ )

മലയാളത്തിലെ ആദ്യത്തെ മുട്ടപ്പാട്ട് ശ്രദ്ധേയമാകുന്നു.ബിജു മേനോനെ നായകനാക്കി നവാഗതനായ വിനു ജോസഫ് സംവിധാനം ചെയ്യുന്ന “റോസാപ്പൂ” സിനിമയിലെ പാട്ടാണ് വൈറലായി മാറിയിരിക്കുന്നത്. മുഴുനീള കോമഡി എന്റർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. യുവതാരം നീരജ് മാധവും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് നടി അഞ്ജലിയാണ് നായിക. ചിത്രത്തിന്റെ ടീസറും യൂട്യൂബിൽ ഹിറ്റായിരുന്നു. ദുൽഖറിന്റെ സൂപ്പർഹിറ്റ് ചിത്രമായ ‘എബിസിഡി’യ്ക്ക് ശേഷം ഷിബു തമീൻസ് നിർമിക്കുന്ന രണ്ടാമത്തെ മലയാളചിത്രം കൂടിയാണ് “റോസാപ്പൂ”. തമിഴിലെ ബ്രഹ്‌മാണ്ഡ ചിത്രങ്ങളായ പുലിയും , ഇരുമുഖനും നിർമ്മിച്ചത് ഷിബു തമീൻസായിരുന്നു. രാജീവ് രവിയുടെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ചിരുന്ന വിനു ജോസഫ് പരസ്യ രംഗത്തായിരുന്നു കൂടുതല്‍ സജീവമായിരുന്നത്. വിനു ജോസഫിന്റെ തിരക്കഥയ്ക്ക് സന്തോഷ്‌ എച്ചിക്കാനമാണ് സംഭാഷണം തയ്യാറാക്കിയിരിക്കുന്നത്. സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, വിജയരാഘവന്‍ തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

https://www.youtube.com/watch?v=5T_jql-Lkik

shortlink

Related Articles

Post Your Comments


Back to top button