BollywoodCinemaGeneralNEWSWOODs

കൂട്ടബല‍ാത്സംഗം നടത്തുമെന്ന് ഭീഷണിപ്പെടുത്തി, സൂപ്പര്‍താരത്തിന്റെ ബോഡിഗാര്‍ഡിനെതിരെ പരാതിയുമായി യുവതി

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ വീണ്ടും വിവാദത്തില്‍. റിയാലിറ്റി ഷോയില്‍ അപമാനിച്ചു എന്ന് കാട്ടി മത്സരാര്‍ത്ഥി കൂടിയായ സുബൈര്‍ പരാതി നല്‍കുകയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഒരു യുവതിയാണ് സല്‍മാനെ വീണ്ടും കുടുക്കുന്നത്. ശബ്‍നം ഷെയ്‍ഖ് എന്ന യുവതി സല്‍മാന്‍ ഖാന്റെ ബോഡിഗാര്‍ഡായ ഷെറയ്‍ക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നു. ശബ്‍നത്തെ കൂട്ടബല‍ാത്സംഗം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

അഞ്ച് വര്‍ഷമായി ബന്ധ്രയില്‍ താമസിക്കുന്ന ആളാണ് ശബ്‍നം. തനിക്കെതിരെയുള്ള കേസില്‍ സുബൈറിന് സഹായം നല്‍കുന്നത് ശബ്‍നമാണെന്ന് സല്‍മാന്‍ ഖാന്‍ ആരോപിച്ചിരുന്നു. സുബൈറുമായി ബന്ധപ്പെട്ട കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഷെറ ശബ്‍നയെ സമീപിച്ചിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ ശബ്‍നത്തെ കൂട്ടബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയുമെന്നാണ് റിപ്പോര്‍ട്ട്. പരാതിയില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button