Latest NewsMollywoodMovie Gossips

പൃഥ്വിരാജിന്‍റെ വാക്ക് കേൾക്കാതെ ചെയ്ത ഷാജി കൈലാസ് ചിത്രത്തിന് സംഭവിച്ചത്

ലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ‘നാടുവാഴികൾ’ എസ് എന്‍ സ്വാമിയുടെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഒരുക്കാനുള്ള പദ്ധതിയുമായാണ് ഷാജി കൈലാസ് പൃഥ്വിരാജിനെ സമീപിച്ചത്. എന്നാല്‍ രണ്ടാം ഭാഗത്തിന്‍റെ തിരക്കഥ എസ് എന്‍ സ്വാമിയുടേതായിരുന്നില്ല.

സ്വന്തം തിരക്കഥയുമായി സിനിമയൊരുക്കുകയായിരുന്നു ഷാജി കൈലാസ്. സിനിമയുടെ പ്രാരംഭ ഘട്ടത്തില്‍ ഈ ചിത്രം ചെയ്യാതിരിക്കുന്നതാണ് നല്ലതെന്ന് പൃഥ്വിരാജ് ഷാജി കൈലാസിനോട് പറഞ്ഞിരുന്നു.പൃഥ്വിരാജിന്റെ ആ വാക്കുകൾ ചിത്രം പുറത്തിറങ്ങിയപ്പോൾ സത്യമായി.പൃഥ്വിരാജ് നായകനായെത്തിയ സിംഹാസനം ബോക്‌സോഫീസില്‍ വന്‍പരാജയമാണ് ഏറ്റുവാങ്ങിയത്. 2012ലായിരുന്നു ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. വന്ദന മേനോന്‍, ഐശ്വര്യ ദേവന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button