CinemaComing SoonEast Coast SpecialFilm ArticlesGeneralIndian CinemaLatest NewsMollywoodNEWSSongsTollywood

കൈതപ്രം – മോഹന്‍ സിത്താര കൂട്ടുകെട്ട് വീണ്ടും : ആദ്യഗാനം പുറത്തിറങ്ങി (വീഡിയോ)

മലയാളികളുടെ മനസ്സില്‍ മധുരഗാനങ്ങളുടെ വസന്തകാലം സമ്മാനിച്ച കൈതപ്രം – മോഹന്‍ സിത്താര കൂട്ടുകെട്ട് വീണ്ടും. ‘സുഖമാണോ ദാവീദേ’ എന്ന ചിത്രത്തിലൂടെയാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. മധു ബാലകൃഷ്ണന്‍ പാടിയ ‘ഉടുക്കാനൊരു പച്ചിലമുണ്ട്’ എന്ന ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഈസ്റ്റ് കോസ്റ്റ് ഓഡിയോസിന്റെ യുട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവന്നിരിക്കുന്നത്. കൃഷ്ണ പൂജപ്പുര തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതരായ അനൂപ് ചന്ദ്രനും രാജമോഹനും ചേര്‍ന്നാണ്. പാപ്പി ക്രിയേഷന്‍സിന്റെ ബാനറില്‍ ടോമി കിരിയന്താന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥയും ടോമിയുടെതാണ് . യുവതാരം ഭഗത് മാനുവലും ‘ഗപ്പി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ചേതനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. പ്രിയങ്ക നായർ, ശ്രുതി ബാല, സുധീർ കരമന, ബിജുക്കുട്ടൻ, നന്ദു ലാൽ, നോബി, നിർമ്മൽ പാലാഴി, വിജിലേഷ്, അരുണ്‍ പോൾ, യോഗി റാം, താര കല്യാണ്‍, ആര്യ, മഞ്ജു സതീഷ്, സീതാ ലക്ഷ്മി എന്നിവരാണ് മറ്റു താരങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button