Uncategorized

പുരോഗമന ചിന്താഗതിക്കാരിയായ ആദിവാസി പെണ്‍കുട്ടിയുടെ കഥയുമായി ഒരു സിനിമ

പഠനത്തില്‍ മിടുക്കിയായ തത്ത എന്ന ആദിവാസി പെണ്‍കുട്ടിയുടെ കഥ അവതരിപ്പിക്കുകയാണ് തത്ത എന്ന സിനിമ. പ്രമുഖ അസോസിയേറ്റ് ഡയറക്ടറായ ദിനേശ് ഗോപാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ചിത്രീകരണം കോഴിക്കോട് പൂര്‍ത്തിയായി. സ്കൈ ബ്ലൂ പ്രൊഡക്ഷന്‍റെ ബാനറില്‍ രവി വാഴയിലും, ദിനേശ് ഗോപാലും നിര്‍മ്മിക്കുന്ന ചിത്രമാണിത്.
പാഠ്യ വിഷയങ്ങളിലും , പാഠ്യേതര വിഷയങ്ങളിലും കൂടുതല്‍ മികവ് പുലര്‍ത്തുന്ന കുട്ടിയായിരുന്നു തത്ത. അത് സഹപാഠിയായ നീതുവിന് സഹിച്ചില്ല. അവള്‍ മല്‍സര ബുദ്ധിയോടെ തത്തയോടു ഏറ്റുമുട്ടി. പക്ഷേ, ആദിവാസിയായ തത്തയെ ഒരു കാര്യത്തിലും പിന്തള്ളാന്‍ നീതുവിന് കഴിഞ്ഞില്ല.ആദിവാസി ഊരില്‍ നിന്ന് കീലോമീറ്ററോളം നടന്നാണ് തത്ത സ്കൂളില്‍ എത്തുന്നത്. ഒരിക്കല്‍ ജീപ്പിലെ യാത്രയില്‍ ഉണ്ടായ ദുരനുഭവമാണ് തത്തയെ ഇതിനു പ്രേരിപ്പിച്ചത്. തത്ത താമസിക്കുന്ന ആദിവാസി ഊരില്‍ ഇതുവരെ വൈദ്യുതി എത്തിയിരുന്നില്ല. ഒരു പുരോഗമന ചിന്താഗതിക്കാരിയായ തത്തയ്ക്ക് അതില്‍ വിഷമം ഉണ്ടായിരുന്നു. എങ്ങനെയെങ്കിലും തന്‍റെ ഊരില്‍ വൈദ്യുതി എത്തിക്കുകയായിരുന്നു തത്തയുടെ പ്രധാന ലക്ഷ്യം. സ്കൂള്‍ ശാസ്ത്രമേളയില്‍ വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രൊജക്റ്റ് അവതരിപ്പിക്കാന്‍ തത്ത ശ്രമം തുടങ്ങി. അതിനു വേണ്ടുന്ന സഹായം ചെയ്യാന്‍ അധ്യാപകര്‍ തയ്യാറായി. നീതുവിന് അത് സഹിച്ചില്ല. അവള്‍ തത്തയുടെ ശ്രമങ്ങള്‍ പരാജയപ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടയില്‍ ഒരു ദിവസം തത്തയെ പെട്ടെന്ന് കാണാതായി. നീതുവിനെ അത് ഭയപ്പെടുത്തി. പിന്നെ തത്തയെ കാണാനുള്ള ശ്രമമായിരുന്നു.

ഒരു ദിവസം തത്തയെ നീതു കണ്ടുമുട്ടി. അപ്പോള്‍, തത്തയുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടിരുന്നു. നീതുവിന് തത്തയോട് ഉണ്ടായ പഴയ പക അതോടെ കെട്ടടങ്ങുകയായിരുന്നു. പാരിസ്ഥിതികവും , സാമൂഹികവുമായ പ്രശ്നങ്ങളെ വിശകലനം ചെയ്യുന്നന്‍ തത്ത നിലമ്പൂര്‍, ചാവക്കാട്, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലായാണ് പൂര്‍ത്തിയായത്. സ്കൈ ബ്ലൂ പ്രൊഡക്ഷന്‍സിനു വേണ്ടി രവി വാഴയില്‍, ദിനേശ് ഗോപാല്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന തത്ത ദിനേശ് ഗോപാല്‍ സംവിധാനം ചെയ്യുന്നു. കഥ – സെലിക് അഹമ്മദ്, തിരക്കഥ – സംഭാഷണം – പ്രഭാകരന്‍ നറുകര, സംഗീതം – ഹരികുമാര്‍ ഹരേറാം, പി. ആര്‍. ഒ. – അയ്മനം സാജന്‍. രാജേഷ് ഹെബ്ബാര്‍, രവി വാഴയില്‍, ബാലു, നവീന്‍, അഞ്ജു അരവിന്ദ്, ദേവി, ശ്രേയ, അമ്മു എന്നിവരോടൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു.

അയ്മനം സാജന്‍

shortlink

Related Articles

Post Your Comments


Back to top button