Prathikarana Vedhi

ഇന്ന് അറസ്റ്റ് ചെയ്യപ്പെട്ട അന്‍വര്‍ സാദിക് മനസ്സിലും ചിന്തകളിലും രാജ്യദ്രോഹം കുത്തിനിറക്കപ്പെട്ട വെറും ഒരു സാദാ കുറ്റവാളി

ചില രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുടെ വാക്കുകളും പ്രസംഗവും
രാജ്യദ്രോഹ-തീവ്രവാദ പ്രേരിതമാകുന്നു

കുറ്റവാളികളെ സൃഷ്ടിക്കുന്ന ഫേസ്ബുക്ക് കര്‍ശനമായ
നിയന്ത്രണത്തിനു വിധേയമാക്കുക.

സുജാത ഭാസ്കര്‍

അന്‍വര്‍ സാദിഖ് എന്നൊരു യുവാവിനെ ദേശദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ശ്രീ നിരഞ്ജനെ അപമാനിച്ചു പോസ്റ്റിട്ടു എന്നതാണ് കുറ്റം. ഐ.എസ്.ഐ.എസ് തീവ്രവാദികളെയും തീവ്രവാദികളെയും പോരാളികൾ എന്നൊക്കെ ചില മാധ്യമങ്ങളും അധികാര സ്ഥാനത്തിരിക്കുന്നവരും സംബോധന ചെയ്യുമ്പോൾ നിഷ്കളങ്കരായ യുവാക്കളിൽ അവർ യഥാർത്ഥ ഹീറോ ആകുകയും രാജ്യത്തിൻറെ സൈന്യം ശത്രുക്കളാകുകയും ചെയ്യും. മലപ്പുറത്ത്‌ നിന്ന് അറസ്റ്റിലായ 24 വയസ്സുള്ള യുവാവായ അൻവർ സാദിഖ് ലോക പരിചയമോ മറ്റോ ഇല്ലാത്ത ആളാണ്‌. ഫേസ് ബുക്കിലെ ഫോട്ടോഷോപ്പ് അല്ലെങ്കിൽ ചില തീവ്രവാദ ചിന്തകളൊക്കെ പങ്കു വെക്കപ്പെടുന്ന ഏതെങ്കിലും ഗ്രൂപ്പിലെ അംഗം ആയിരിക്കാം. നിഷ്കളങ്കരായ ചെറുപ്പക്കാരിൽ വർഗീയ വിഷം കുത്തി നിറയ്ക്കാൻ ഉതകുന്ന ചില തീവ്രവാദികൾ സോഷ്യൽ മീഡിയയിൽ കടന്നു കൂടിയിട്ടുണ്ടെന്ന് ഇന്റലിജൻസ് തന്നെ വ്യക്തമാക്കിയിരുന്നു. ഒപ്പം ചില ഗ്രൂപ്പുകൾ ഇന്റലിജൻസ് നിരീക്ഷണത്തിലുമാണ് .ഇപ്പോൾ അറസ്റ്റിലയിരിക്കുന്ന അൻവർ ഒരു റേഷൻ കട ഇല ജോലി ചെയ്യുന്ന സാധരണക്കാരനാണ്. അയാളുടെ പല കമന്റുകളിലും അക്ഷര പിശകും ഉണ്ട്. വിദ്യാഭ്യാസം അധികമില്ലാത്ത ആളാണെന്നു വ്യക്തം.

ഇവിടെ യഥാർത്ഥ പ്രതി ആരാണ്. ഇവരിൽ വിഷം കുത്തി നിറയ്ക്കുന്ന ചില മാധ്യമങ്ങളും സോഷ്യൽ മീഡിയയിലെ ചില പോസ്റ്റുകളും ആണെന്ന് നിസ്സംശയം പറയാം.ഇന്ത്യയുടെ പരമോന്നത നീതിപീഠം തൂക്കിലേറ്റിയ തീവ്രവാദികളായ യാക്കൂബ്മേമന്‍റെയും കസബിന്റെയും വീരകഥകളും അവരെ നിരപരാധികളാക്കിയുള്ള പ്രചാരണവും ഇന്ത്യൻ സൈന്യത്തെ സംശയിക്കാനുതകുന്ന തരത്തിൽ അവരെ ഇന്ത്യൻ ജനതയുടെ ശത്രുക്കളാക്കിയും നിരപരാധികളെയൊക്കെ മാനഭംഗപ്പെടുത്തുന്ന ബലാൽസംഗികളാക്കിയും പ്രചാരണം നടത്തുമ്പോൾ അധികം ആരും അറിയുന്നില്ല,അല്ലെങ്കിൽ അറിയാൻ ശ്രമിക്കുന്നില്ല,, ഇതൊക്കെ സസൂഷ്മം ശ്രദ്ധിച്ചു കൊണ്ട് തീവ്രവാദത്തെ വാരിപ്പുണരുന്ന, അധികം ലോകപരിചയമില്ലാത്ത ചില നിഷ്കളങ്ക യുവാക്കൾ ഉണ്ടെന്ന്.

ഭാരതം എന്റെ നാടാണെന്ന് സ്കൂളിൽ പ്രതിജ്ഞ ചൊല്ലി പഠിച്ച പഴയകാലത്തിൽ നിന്ന് വ്യത്യസ്തമായി, ഇന്ന് സ്കൂളുകളിൽ പോലും ദേശീയ ഗാനം നിരോധിക്കണമെന്ന് പറയുന്നതും അതിനെ എതിർക്കുന്ന ഒരു തലമുറയെ വളർത്തിയെടുക്കുകയാണ് ചെയ്യന്നത്. ഒപ്പം ഐ.എസ്.ഐ.എസ് പോലെയുള്ള തീവ്രവാദ സംഘടനാകളെ വരെ ന്യായീകരിക്കാനും ഇന്ത്യയെ ശത്രു രാജ്യമായി കാണാനും പുതു തലമുറയെ പ്രേരിപ്പിക്കുന്നു. കാശ്മീരില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനവും ഇന്ത്യൻ സൈന്യം അവിടെ ബലാത്സംഗവും ആണ് ചെയ്യുന്നതെന്നൊക്കെ പുറത്തു പ്രചരിപ്പിക്കുന്ന ചില ആക്ടിവിസ്ടുകളും വിഘടനവാദികളും ഫേസ്ബുക്കിൽ പോലും സുലഭമാണ്.ഇതിന്‍റെയൊക്കെ ഇടയില്‍ പെട്ട് തീവ്രവാദതോട് അഭിനിവേശം വളരുകയും, ഇസ്ലാമിക് സ്റ്റേറ്റിന്‍റെ രൂപീകരണത്തിന് മുന്നിട്ടിറങ്ങാന്‍ന്‍ തയ്യാറാവുന്നവരും “അങ്ങനെ ഒരു ശല്യം കുറഞ്ഞ് കിട്ടി” എന്ന് സോഷ്യല്‍ മീഡിയയില്‍ എഴുതി വിടാന്‍ തയ്യാറാവുന്നവരും യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ സ്വത്വവും നിലനില്‍പ്പും അംഗീകരിക്കാത്തവരുടെ കാലാകാലങ്ങളായുള്ള പ്രോപഗാണ്ടകളുടെ ഇരകള്‍ മാത്രമാണ്.

ഇത്തരം സംഭവങ്ങളെ നിസ്സാരമായി കാണാതെ ഇന്ത്യക്കുള്ളിൽ നിന്ന് ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന ശക്തികളെ തിരിച്ചറിഞ്ഞു അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചു സമൂഹത്തിന്റെ മുന്നിൽ തുറന്നു കാട്ടാൻ ഭരണകൂടങ്ങൾ തയ്യാറായാൽ മാത്രമേ ഇന്ത്യക്കുള്ളിലെ ഇത്തരം അഭ്യന്തര തീവ്രവാദികളെ നശിപ്പിക്കാൻ പറ്റൂ.ഇല്ലെങ്കിൽ മറഞ്ഞിരിക്കുന്ന ഒരായിരം അൻവർ സാദിഖും രഞ്ജിത്തും വീണ്ടും വീണ്ടും ഇന്ത്യയുടെ സമാധാനം നശിപ്പിക്കാൻ ഇങ്ങനെ ഉണ്ടാവും.സോഷ്യൽ മീഡിയ മൂലം ഉണ്ടായ ദുരന്തം ആണ് രഞ്ജിത് എന്ന വ്യോമസേന സൈനികന്റേത്. ഒരിക്കലും ന്യായീകരിക്കാനാവാത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button