ChilambuWriters' Corner

നിങ്ങൾ ഇതുവരെ കേട്ടത്‌ , Voice of Oman 1152 AM അംഗനയിൽ നിന്ന്

സപ്ന അനു ബി ജോർജ്ജ്

വാർത്താവിനിമയത്തിന്റെ ഒരു സുപ്രധാനഘടകം ആണ് റേഡിയോ,നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യഘടമായിരിക്കുന്നു ഇന്ന് . കാറിൽ, ഫോണിൽ ,ലാപ്റ്റോപ്പിൽ എവിടെയും കേൾക്കാം എന്നുള്ള ഒരു ‘portable’ സൌകര്യവും ഇന്ന് റേഡിയോക്കുണ്ട്. അതെ, ആരു സംസാരിക്കുന്നും പാട്ടു പാടുന്നു, വാർത്തകൾ വായിക്കുന്നു എന്നൊന്നും നമ്മൾ കാണുന്നില്ല, മറിച്ച് അവരുടെ ശബ്ദത്തിലൂടെ മാത്രം നമ്മൾ അവരുമായുള്ള സുദൃഡമായൊരു ബന്ധം സ്ഥപിക്കുന്നു. റെജി മണ്ണേൽ എന്ന DJ യെ നമ്മൾ ശംബ്ദം കൊണ്ട് തിരിച്ചറിയുന്നു, പ്രതികരിക്കുന്നു അദ്ദേഹത്തിന്റെ സംസാരങ്ങളിലൂടെ, ശബ്ദവിന്യാസങ്ങളിലൂടെ മാത്രം. അതേപോലെ തന്നെ ഒരു പ്രത്യേക ശബ്ദത്തിനുടമായായ ഈ DJ യുടെ പ്രോഗ്രാമുൾക്കായി, ചർച്ചകൾക്കായി , നുറുങ്ങുകൾക്കായി നാം കാതോർത്തിരിക്കുന്നു, അത്തരം പ്രൊഗ്രാമുകളുടെ സ്ഥിരം കേൾവിക്കാരാകുന്നു. Voice of Kerala 1152 റേഡിയോ സ്റ്റേഷന്റെ സ്ഥിരം കേൾവിക്കാരിൽ ഭൂരിഭാഗവും അവരുടെ അഭിപ്രായങ്ങളും, ഓർമ്മകളും, ഇഷ്ടപ്പെട്ട പാട്ടുകളും മറ്റും കേൾക്കാനു ചെവിയോർക്കാനും സാധിക്കുന്നു എന്നതിൽ സന്തോഷിക്കുന്നവരാണ്. ഈ 21 നൂറ്റാണ്ടിൽ റേഡിയോ ധാരാളം GCC വാസികൾക്ക് സൌകര്യപ്രദമായ ഒരു വാർത്തവിനിമയ മാധ്യമം ആണ്. എല്ലാ ഗൾഫ് രാജ്യങ്ങളിലും ലഭിക്കുന്നു എന്നതിനാൽ Voice of Kerala 1152 അടക്കമുള്ള റേഡിയോയുടെ , കാറിൽ മാത്രമുള്ള കേൾവിക്കാർ ഏതാണ്ട് 78% മാണ്. പല ആപൽഘട്ടങ്ങളിലും മറ്റെല്ലാ വാർത്തവിനിമയങ്ങളും പ്രാവർത്തികമാകാതെ വരുംബോൾ റേഡിയോ അടിയന്തര സന്ദേശങ്ങൾ എളുപ്പം എത്തിക്കാവുന്ന ഒരു മാർഗ്ഗമായിത്തീരാറുണ്ട്.

ഒരു സാധാരണക്കാരന് എത്തിപ്പിടിക്കാവുന്ന ദൂരത്തിലൽലാണ് Voice of Kerala. ലോക്കൽ സ്പോട്സ്, വാർത്തകൾ,പ്രത്യേകപരിപാടികളുടെ അറിയിപ്പുകൾ, ബിസിനെസ്സ് പരസ്യങ്ങൾ,സ്റ്റേജ് പ്രോഗ്രാമുകൾ, പിറന്നാൾ ആനിവേഴ്സറി ആശംസകൾ എന്നിവ ഒരു ഫോൺകോളിലുടെ സാധ്യമാകുന്നു എന്നത് സാധാരണക്കാരായ ഗൾഫ്കാർക്ക് വിലപ്പെട്ടതാണ്.
ദൃശ്യമാധ്യമങ്ങളുടെ നിറപ്പകിട്ടില്‍നിന്ന് തിരിച്ചുവരവിനൊരുങ്ങുന്ന റേഡിയോയെ പ്രോത്സാഹിപ്പിക്കുവാൻ ഒരു കൂട്ടം സ്ത്രീരത്നങ്ങൾ തയ്യാറെടുത്തു കഴിഞ്ഞു ഒമാനിൽ. Voice of Kerala 1152 AM ന്റെ ഒമാനിൽ നിന്നുള്ള പ്രോഗ്രാമുകൾക്കായി ഇനി നിങ്ങൾ കാതോർക്കുക എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 7 മണി വരെ. നവമാധ്യമങ്ങളുടെ കുത്തൊഴുക്കിനിടയിൽ റേഡിയോ കേള്‍ക്കുന്നത്‌ കുറഞ്ഞ്‌ വന്നതിന്‌ പരിഹാരമായി ഒമാനിൽ Voice of Kerala റേഡിയോയുടെ ഭാഗമായി രൂപീകരിക്കപ്പെട്ട “അംഗന” എന്ന വനിതാ സംഘടനയിലെ അംഗങ്ങളാണ് വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളുമായി ശ്രദ്ധയാകര്‍ഷിക്കുന്നത്. കാര്‍ഷിക,ആരോഗ്യ,വിദ്യാഭ്യാസ രംഗങ്ങളിൽ റേഡിയോ നല്‍കിയിട്ടുള്ള സേവനങ്ങൾ നിരവധിയാണ്. എന്നാൽ ദൃശ്യമാധ്യമങ്ങളുടെ വരവോടെ പിന്തള്ളപ്പെട്ടുപോയ ഈ മാധ്യമത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാണിക്കുകയാണ് ജി സി രാജ്യങ്ങളിൽ ആകാമാനം ലഭിക്കുന്ന Voice of Kerala 1152 AM റേഡിയോ. പരിപാടികളുടെ ഭാഗമായി അംഗനമാർ ഒരുമിച്ചുകൂടി റേഡിയോ പ്രോഗ്രാമുകൾക്കായി റെക്കോർഡിംഗുകൾ നടത്തുന്നു. അവർ ഒത്തൊരുമിച്ച് വാട്ട്സ് അപ്പ് ഗൂപ്പുകളിലൂടെയും ഫെയ്സ്ബുക്ക് പേജുകളിലൂടെ കാര്യപരിപാടികൾ തീരുമാനിക്കുകയും ചെയ്യുന്നു.

“അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് “എന്നതാണ് റേഡിയോയുടെ ഈ അംഗന വനിതാ ഗൂപ്പിന്റെ പ്രാധാന കർമ്മ വാചകം. വീടുകളിലെ റേഡിയോ ഏറെക്കുറെ തട്ടിന്‍പുറത്തു കയറിക്കഴിഞ്ഞ ഇക്കാലത്ത് വീട്ടിലിരുന്നുകൊണ്ടുതന്നെ, പലതരം ചർച്ചകളും, അഭിമുഖങ്ങളും, പാചകക്കുറിപ്പുകളുംമറ്റും അംഗനമാർ ശബ്ദരേഖകളിലൂടെ തയ്യാറാക്കുന്നു. ഒരു റെക്കോഡറിന്റെ സഹായത്തോടെ അല്ലെങ്കിൽ ഫോണിൽക്കൂടിയുള്ള voice messege കളായി റേഡിയോക്കുവേണ്ടി നിയുക്തരായ റേഡിയോ ആംങ്കറുകളുടെ സഹായത്തോടെ ശേഖരിക്കപ്പെടുന്നു. അവ കാര്യപരിപാടികളുടെ ഭാഗമായി റേഡിയോയിലൂടെ അവതരിപ്പിക്കപ്പെടുന്നു. ഒരു test run പോലെ എല്ലാ ദിവസവും ചർച്ചാ‍വിഷയങ്ങളും ,സംസാരങ്ങളും ,ആശംസകളും മറ്റും തീരുമാനിക്കപ്പെടുന്നു ,അവർക്കിടയിലുള്ള അഡ്മിൻസിന്റെ മാർഗ്ഗനിർദ്ദേശങ്ങളോടുകൂടി. ഏതാണ്ട് അൻപതോളം വാട്ട്സ് അപ്പ് മെംബർമാരും,100 ൽ‌പ്പരം ഫെയ്സ്ബുക്ക് മെംബർമാരുൾപ്പെടുന്ന ഒരു വലിയകൂട്ടം കേൾവിക്കാർ ഒമാനിൽ രൂപപ്പെട്ടു കഴിഞ്ഞു.

അംഗനയുടെ വാട്ട്സ് അപ്പ് ഗ്രൂപ്പിന്റെ ഒരു ദിവസത്തെ തുടക്കം, ചിത്രങ്ങളില്ലാത്ത, text messege അല്ലാത്ത ദേവി എന്ന മെംബറിന്റെ ഒരു പാട്ട് അല്ലെങ്കിൽ ഇന്നെത്തെ ദിവസത്തിന്റെ പ്രത്യേകതയെക്കുറിച്ച് പറഞ്ഞുകൊണ്ടായിരിക്കും. പുറകെ മറ്റുള്ള മെൻബർമാരായ അംഗനമാർ അവർക്കറിയാവുന്ന വാർത്തകൾ , കുറിപ്പുകൾ, നുറുങ്ങുകൾ എന്നിവയുമായി എത്തുന്നു. ഇതെല്ലാം തന്നെ, വീട്ടിൽ നിന്നു അവരുടെ ജോലിത്തിരക്കിനിടയിൽ ,അല്ലെങ്കിൽ ഒഫ്ഫീസ്സിലേക്ക് കാറിൽ സഞ്ചരിരിക്കുന്നവരടക്കം , മറുപടികളൂം മറ്റും ശബ്ദരേഖകളായി ഗ്രൂപ്പിലേക്കയക്കുന്നു. അതിൽ പ്രത്യേകിച്ച് എടുത്തുപറയേണ്ടത് സംഗീതയുടെ ആരോഗ്യപംക്തികൾ, മെഹ്നാസിന്റെ കേക്കിനെക്കുറിച്ചുള്ള ചെറുവിവരണങ്ങൾ, ഇതിനിടെ മൂളിപ്പാട്ടുകളും, പാട്ടിന്റെ ഈണങ്ങളുമായി സജനയും, റഷീദയും എത്തുന്നു. അവരവരാൽ കഴിയുന്നതുപോലെ ദിവസത്തിൽ ഒരു തവണയെങ്കിലും ഏതെങ്കിലും വിഷയത്തിലൊ, പാട്ടായോ, നുറുങ്ങുകളായൊ ശബ്ദരേഖകൾ ഗ്രൂപ്പിലേക്ക് അയക്കുന്നു. ഓഫ്ഫീസ്സ് ജോലിത്തിരക്കിനിടയിലും, ഷെറിനും, നീതുവും, ബിന്ദുവും ആശയും സൌകര്യാർത്ഥം ശബ്ദനുറുങ്ങുകൾ ഗൂപ്പിലെത്തിക്കുന്നു. ആവശ്യമനുസരിച്ച്, തദ്ദേശത്തെ നിർദ്ദേശങ്ങളും, ഒമാനിലെ മലവെള്ളപ്പാച്ചിലുകളെയും, ആരോഗ്യപ്രശ്നങ്ങളെ സംബന്ധിച്ചുള്ള നിർദ്ദേശങ്ങളും, മധുമതിയുടെ യോഗ റ്റിപ്സും മറ്റും ഒരു സ്ഥിരം ശബ്ദരേഖകൾ ആയിത്തീ‍ർന്നിട്ടുണ്ട്. ഗൂപ്പ് മുന്നോട്ടു നയിക്കാനായി ഈ വനിതകൾ തന്നെ തിരഞ്ഞെടുത്ത അഡ്മിൻസിന്റെ സഹായത്തോടെ പൂർവ്വാധികം ശക്തിയോടെ അംഗനമാർ മുന്നോട്ടു പോകുന്നു.
ഈ അടുത്തിടക്ക് Voice of Kerala 1152 AM റേഡിയോയുടെ ആഭിമുഖ്യത്തിൽ ഒമാനിൽ “ Youth Festival “ നടത്തുകയുണ്ടായി. അതിന്റെ പ്രധാന വോളന്റിയർമാരായി “ അംഗന” യുടെ അംഗങ്ങൾ അത്യുത്സാഹത്തോടെ പ്രവർത്തിച്ചതിനെ ഭാരവാഹികൾ പ്രത്യേകം അഭിനന്ദിക്കയുണ്ടായി. അവരുടെ സ്ഥിരോത്സാഹത്തിനു സർട്ടിഫിക്കറ്റുകൾ നൽകി ആദരിക്കകയും ചെയ്തു. ഒമാനിലെ ഒട്ടുമിക്ക സ്കൂളുകളിൽ നിന്നും വന്ന് 300 ൽ‌പ്പരം കുട്ടികളുടെ, ഒപ്പന, മാപ്പിളപ്പാട്ട് ,മിമിക്രി ,കവിത, ലളിതഗാനങ്ങൾ, സംഘനിർത്തങ്ങൾ, റ്റാബ്ലോ എന്നിങ്ങനെ 10ൽ‌പ്പരം മത്സരങ്ങൾ ജൂണിയേഴ്സ് സീനിയേസ് വിഭാഗങ്ങളിൽ നടത്തുകയുണ്ടായി. രാവിലെ മുതൽ തുടങ്ങിയ മത്സരങ്ങളിൽ, പല സ്കൂളുകളിലെ കുട്ടികളെയും അദ്ധ്യാപകരെയും, മാതാപിതാക്കളെയും സ്വീകരിച്ച് അതാതു സ്റ്റേജുകളിലേക്ക് വിടുന്നതു തൊട്ട്, റെജിസ്ട്രേൻ ,ബാക് സ്റ്റേജ്, ഫ്രണ്ട് സ്റ്റേജ് എന്നിവയിലും, അവർക്കാവശ്യമുള്ളവർക്ക് വെള്ളം ആഹാരം, മെഡിക്കൽ സംരക്ഷണങ്ങൾ എന്നിവക്കു വരെ എല്ല വോളന്റിയർ അംഗനമാരും ഉത്സാഹത്തോടെ പ്രവർത്തിക്കയുണ്ടായി. ഇൻഡ്യൻ അംബാസിഡർ നൽകിയ ഉപഹാരങ്ങളുമായി ആണ് എല്ലാ സ്കൂൾകുട്ടികളും അദ്ധ്യാപകരും മടങ്ങിയത്.

പലതരം ഭാവിപരിപാടികളും ആസൂത്രണം ചെയ്യാനായി ഇവർ ഒറ്റക്കെട്ടായി മുന്നേറുന്നു. ആധുനിക യുഗത്തിൽ റേഡിയോയുടെ ഇത്തരത്തിലുള്ള ഒരു ആവാശ്യകത തീർത്തും അനിവാര്യമാണ്. ഇൻഡ്യയിൽ ഒരു കാലത്ത് വിദ്യാസമ്പന്നര്‍ക്കിടയിലും അക്ഷരാഭ്യാസമില്ലാത്തവര്‍ക്കിടയിലും ഒരുപോലെ സ്വീകാര്യമായ മാധ്യമമായിരുന്നു റേഡിയോ. ദൃശ്യമാദ്ധ്യമങ്ങളുടെ വേലിയേറ്റത്തിനിടയിലും ശക്തമായ ഒരു നെടുംന്തൂണായി സാധാരക്കാർക്കിടയിൽ സാധാരണക്കാർക്കായി Voice of Kerala 1152 AM കർമ്മനിരതരാണെന്ന് അവരുടെ ശബ്ദമാധുര്യത്തിലൂടെ എറ്റുപറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button