India

എട്ടു കേന്ദ്ര മന്ത്രിമാർ ഉണ്ടായിരുന്നപ്പോൾ ഒന്നും കിട്ടാതിരുന്ന കേരളമല്ല ഇന്ന്..മുൻപ് അനുവദിച്ച 200 കോടിക്ക് ശേഷം ഇപ്പോൾ കേരള ടൂറിസത്തിന് വേണ്ടി 300 കോടി അനുവദിച്ച് കേന്ദ്രസർക്കാർ

.ഒരു മന്ത്രി പോലും ഇല്ലാതിരുന്നിട്ടും കേരളത്തിന്‌ വാരിക്കോരി നല്കി കേന്ദ്ര സർക്കാർ. എട്ടു കേന്ദ്ര മന്ത്രിമാർ ഉണ്ടായിരുന്നപ്പോൾ ഒന്നും കിട്ടാതിരുന്ന കേരളമല്ല ഇന്ന്..മുൻപ് അനുവദിച്ച 200 കോടിക്ക് ശേഷം ഇപ്പോൾ കേരള ടൂറിസത്തിന് വേണ്ടി ഈ സാമ്പത്തിക വർഷം 300 കോടി അനുവദിച്ച് കേന്ദ്രസർക്കാർ.ടൂറിസം മേഖലയിൽ നിന്ന് കേരള ഗവണ്മെന്റിനുഏകദേശം 8000 കോടി രൂപയുടെ സാമ്പത്തിക ലാഭം ഉണ്ടാകുന്നതാണ്. പ്രതിവർഷം 25000 രൂപയുടെ വരുമാനം കേരളത്തിന്‌ ലഭിക്കുന്നുണ്ട്.ഈ മേഖലയിൽ വേണ്ട വികസന പ്രവർത്തനങ്ങൾ നല്കി കൂടുതൽ വിപുലീകരിച്ചാൽ ഇനിയും ടൂറിസത്തിൽ നിന്ന് കേരളം മുൻനിരയിലെത്തും

മുൻവർഷങ്ങളിൽ മുൻ കേന്ദ്ര സർക്കാരിൽ നിന്ന് വേണ്ടത്ര പരിഗണന കിട്ടിയിരുന്നില്ല.ആലപ്പുഴ കായൽ ടൂറിസത്തിനും മുസരിസ് പൈതൃക പദ്ധതിയ്ക്കും വേണ്ടിയാണ് തുക ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.കഴിഞ്ഞ സാമ്പത്തിക വർഷം നല്കിയ 130 കോടിയുടെ കൃത്യമായ കണക്ക് കേരളം ഇതുവരെ സമർപ്പിച്ചില്ലെന്നു കേന്ദ്രം അറിയിച്ചു. രാഷ്ട്രീയ വിരോധമൊന്നും ഫണ്ട്‌ നൽകുന്നതിൽ മോഡി ഗവന്മേന്റ്റ് കാണിക്കുന്നില്ലെന്ന് ടൂറിസം ഉന്നതർ സമ്മതിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button