Prathikarana Vedhi

കേരളം വളരുന്നു ..ചോരപ്പുഴയിലൊഴുകുന്ന അക്രമങ്ങളിലൂടെ.. അഴിമതിയിലൂടെ..കോഴയിലൂടെ..

അഞ്ജു പ്രഭീഷ്

വളരുകയാണ് കേരളം …അഴിമതിയില്‍ ,കോഴയില്‍.അക്രമത്തില്‍,ചോരയില്‍,രാഷ്ട്രീയ പകപോക്കലുകളില്‍, സ്മാര്‍ത്തവിചാരണകളില്‍, അരുംകൊലകളില്‍…വളരുകയാണ് സമത്വസുന്ദരസാക്ഷരപ്രബുദ്ധകേരളം…പട്ടാപ്പകല്‍ നാട്ടുകാരുടെകണ്മുന്നില്‍ ഒരു പയ്യനെ കുറെ മനുഷ്യമൃഗങ്ങള്‍ ചേര്‍ന്ന് തല്ലികൊന്നപ്പോള്‍ ആ കൊലപാതകത്തില്‍ പോലും രാഷ്ട്രീയവും വര്‍ഗീയതയും കാണുന്ന നമ്മളിലൂടെ കേരളം വളരുന്നു.പട്ടാപ്പകല്‍ കണ്മുന്നില്‍ രക്തത്തില്‍ കുളിച്ചുകിടന്ന നാടോടി വൃദ്ധന് നേര്‍ക്ക് കണ്ണടച്ചുകളഞ്ഞ മനുഷ്യത്വത്തിലൂടെ കേരളം വളരുന്നു.. സരിതോര്‍ജ്ജത്തിനായി കിടമത്സരം നടത്തുന്ന രാഷ്ട്രീയകോമരങ്ങളിലൂടെ കേരളം വളരുന്നു..ആ വളര്‍ച്ചയെത്തി നില്‍ക്കുന്നത് തെരുവ് കൊലപാതകളിലൂടെ ഒഴുകുന്ന ചോരപ്പുഴകളിലാണ്..

ആറ്റിങ്ങല്‍ കൊലപാതകത്തില്‍ അറിയാതെയെങ്കിലും നമ്മളും പങ്കാളികളല്ലേ? ഒരു പയ്യനെ പട്ടാപ്പകല്‍ നടുറോഡിലിട്ടു കുറെ തെമ്മാടികള്‍ചേര്‍ന്ന് തല്ലിചതയ്ക്കുമ്പോള്‍ എവിടെയായിരുന്നു നമ്മളിലെ മനുഷ്യത്വം? ഒരാളെങ്കിലും പിടിച്ചുമാറ്റുവാന്‍ ശ്രമിച്ചുവോ? ആ കൊലപാതകം നോക്കി കാണുകയും അത് ഫോണില്‍ പകര്‍ത്തുകയും ചെയ്ത നികൃഷ്ടജന്മങ്ങളും കൊന്ന കൊലപാതകികളും തമ്മിലെന്തു വ്യത്യാസം? ഇന്ന് വാട്സ്ആപ്പിലൂടെയും നവസമൂഹമാധ്യമങ്ങളിലൂടെയും മാത്രം ചോരമരവിക്കുന്ന ആ ദൃശ്യങ്ങള്‍ കാണുമ്പോള്‍ മാത്രം നമ്മളിലെ മനുഷ്യത്വം വല്ലാതെ ഉണരുന്നു.അല്ലെങ്കിലും കണ്മുന്നിലെ അക്രമം തടയാന്‍ എന്നേ മറന്നുക്കഴിഞ്ഞിരിക്കുന്നു പ്രബുദ്ധനായ മലയാളി.. പക്ഷേ മുഖപുസ്തകത്താളുകളില്‍ അവന്റെ ആവേശം ഇരട്ടിയാണ്. വര്‍ദ്ധിതാവേശത്തോടെ സൈബര്‍ പോരാളികള്‍ ഈ അരുംകൊലയുടെ പേരില്‍ പരസ്പരം കൊടിയും മതവും വച്ച് പോരടിക്കാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ നമ്മള്‍ തിരിച്ചറിയണം ഈ കൊലപാതകത്തില്‍ നമ്മള്‍ സമൂഹ ജീവികള്‍ക്കുള്ള പങ്ക്..മരിച്ചുവീണ അവനുണ്ടായിരുന്നിരിക്കില്ലേ സ്വപ്‌നങ്ങള്‍?അവന്റെ വീട്ടുകാര്‍ക്കുണ്ടായിരുന്നിരിക്കില്ലേ അവനെ പറ്റി പ്രതീക്ഷകള്‍? ഒക്കെയും ഒരു നിമിഷം കൊണ്ട് തച്ചുടച്ചുക്കളഞ്ഞില്ലേ കുറെ നായാടികള്‍..

കുഴപ്പം ഈ സമൂഹത്തിന്റെതാണ്.നമ്മുടെ വീട്ടില്‍ ആപത്തു സംഭവിക്കുമ്പോള്‍ മാത്രമേ നമ്മള്‍ അതേ ക്കുറിച്ചു ചിന്തിക്കുകയുള്ളൂ.അതുവരെയും അന്യനു സംഭവിക്കുന്ന കഷ്ടതയില്‍ നമുക്കെന്തുകാര്യമെന്ന സ്വാര്‍ത്ഥ മനോഭാവമാണ് നമുക്ക്.ആറ്റിങ്ങലിലും അതാണ്‌ സംഭവിച്ചത്.നഷ്ടം ഷബീറിന്റെ കുടുംബത്തിനു മാത്രം..നാളെ നമ്മുടെ കുടുംബത്തിലെ മകനെയോ ആങ്ങളെയോ കാത്തിരിക്കുന്നതും ഈ ദുരന്തമാവാം..അങ്ങനെ സംഭവിക്കുമ്പോള്‍ മാത്രമേ നമ്മുടെ നഷ്ടത്തെക്കുറിച്ച് നമ്മള്‍ ചിന്തിക്കൂ.ഞായറാഴ്ച വൈകുന്നേരം സംഭവിച്ച ഈ അക്രമത്തെക്കുറിച്ച് പുറംലോകം അറിയുന്നത് തിങ്കളാഴ്ച ഷബീര്‍ മരിച്ചതിനുശേഷമാണല്ലോ..മരണത്തിനുശേഷമാണ് കൊലപാതകദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ വൈറല്‍ ആവുന്നതും.ആ വീഡിയോ വൈറല്‍ ആയതിനുശേഷമാണ് നമ്മുടെ നിയമപാലകര്‍ കേസന്വേഷിക്കുവാന്‍ തുടങ്ങുന്നത് പോലും .അതാണ്‌ കേരളാപോലീസ്..തലപ്പത്തിരിക്കുന്നവര്‍ തമ്മിലുള്ള ചേരിപ്പോര് തീര്‍ത്തിട്ടു വേണ്ടേ ജനങ്ങള്ക്കി്ടയിലുള്ള അക്രമങ്ങള്‍ തടയാന്‍..ഷബീറിന്റെ മരണമൊഴി എടുക്കാന്‍ പോലീസിനു കഴിഞ്ഞില്ല എന്നത് കാണിക്കുന്നത് പോലീസിന്റെ നിഷ്ക്രിയത്വം..അല്ലെങ്കിലും കുറേ ദിവസങ്ങളായി കേരളം ഉണരുന്നതും ഉറങ്ങുന്നതും ഒരു തേവിടിശ്ശി യുടെ കവലപ്രസംഗം കേട്ടുകൊണ്ടാണല്ലോ .. അവളുടെ സാരിത്തുമ്പിലായിരുന്നുവല്ലോ സാംസ്കാരിക,രാഷ്ട്രീയ കേരളം ..എന്തായാലും സരിതയുടെ എട്ടാമത്തെ ക്ലിപ്പ് കാത്തിരുന്ന മലയാളിക്ക് കിട്ടിയതാകട്ടെ ഐസിസ് ഭീകരതയെ പോലും വെല്ലുന്ന കൊലപാതകവീഡിയോയും..ഇതാണ് നമ്മള്‍ അഹങ്കരിക്കുന്ന സമ്പൂര്‍ണ സാക്ഷരകേരളം ..സാക്ഷരത പേരില്‍ മാത്രമുള്ള വകതിരിവില്ലാത്ത കേരളം.ഒരുത്തി ഒരുകൊല്ലമായി ഒരു കത്തും കയ്യില്‍ പിടിച്ചുകൊണ്ട് വയ്യാവേലിയുമായി നില്ക്കാതന്‍ തുടങ്ങിയിട്ട്..അവളുടെ ഊര്‍ജ്ജത്തില്‍ വീണുപോയ ഒരു മന്ത്രിസഭയും..ഇതിനിടയില്‍ ചുംബനസമരമെന്ന ശരീരവിപണനത്തിന്റെ അനന്ത സാധ്യതയുമായി കുറെ ന്യൂ ജനറേഷന്‍ ചെളികളും..ഇതിനിടയില്‍ ഇതുപോലുള്ള അക്രമസംഭവങ്ങള്‍ ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ…

പ്രായത്തിന്റെ ആനുകൂല്യം നല്‍കി കൊടും കുറ്റവാളിക്ക് ശിക്ഷാവിധിയില്‍ ഇളവു കൊടുക്കുമ്പോള്‍, അവനു ജീവനോപാധിയായി പതിനായിരം രൂപയും തയ്യല്‍ മെഷീനും കൊടുക്കുമ്പോള്‍ നമ്മള്‍ അറിയണം മീശ കുരുക്കാത്ത മനസ്സില്‍ കൊയ്തുകൂട്ടുന്ന അക്രമവാസനയുടെ ആഴം..ഇന്ന് സമൂഹം നല്കു ന്ന ഇളവുകള്‍ ഒരു പരിധി വരെ കുട്ടിക്കുറ്റവാളികളെ കൊടുംകുറ്റവാളികളാക്കാന്‍ ഉതകുന്നവയാണ്..ആറ്റിങ്ങല്‍ കൊലപാതകത്തിലെ പ്രതികളിലും ഒരുപക്ഷേ കണ്ടേക്കാം പതിനെട്ടുതികയാത്തവന്‍.പക്ഷെ അവനിലെ അക്രമവാസനയുടെ ആഴം കടലോളം വലുതാണ്‌.ഈ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ കാട്ടുന്നത് പ്രതികളിലെ കൊടുംകുറ്റവാളികളെയാണ്.കാരുണ്യത്തിന്റെ തുള്ളി പോലുമില്ലാതെ സമപ്രായക്കാരായ രണ്ടു യുവാക്കളെ മൃഗീയമായി തല്ലിചതയ്ക്കുമ്പോള്‍, ബോധരഹിതനായ ഷബീറിന്റെ ശരീരമാസകലം വലിയൊരു വടികൊണ്ട് ആഞ്ഞാഞ്ഞടിക്കുമ്പോള്‍ ഒരു നിമിഷം നിനക്കൊക്കെ ഓര്‍ത്തു കൂടായിരുന്നോ മഹാപാപികളേ,അവനും നിന്നെ പോലെ ഒരു മനുഷ്യജീവിയാണെന്ന്..നിരായുധനായ ഒരുത്തനെ വളഞ്ഞിട്ട് തല്ലുന്നതാണോടാ നിന്റെയൊക്കെ ആണത്തം ? ഇവനെയൊക്കെ ജനകീയ വിചാരണ ചെയ്യുകയാണ് വേണ്ടത്..ജനങ്ങള്‍ ഒറ്റക്കെട്ടായി ഇവന്മാരെ വളഞ്ഞിട്ട് തല്ലിക്കൊല്ലണം..അല്ലാതെ നിയമത്തിനു വിട്ടുകൊടുത്താല്‍ ഒരു പക്ഷെ ചിക്കന്‍ ബിരിയാണിയും തിന്നുകൊഴുത്തു നിയമത്തെ നോക്കി കൊഞ്ഞനം കുത്തും ..അല്ലെങ്കില്‍ കൊടിയുടെ സംരക്ഷണയില്‍ വരും നാളുകളില്‍ ജനരക്ഷയും വിമോചനവും നവകേരളവുമായി ഈ തെരുവിലൂടെ നമ്മെ നോക്കി പല്ലിളിച്ച് കടന്നുപോകും..ഇന്നത്തെ സമൂഹത്തില്‍ കൊലപാതകികളോട് മാത്രമായി സഹജീവി സ്നേഹം ഉള്ളവരും കുറവല്ല.അങ്ങനത്തെ ടീമുകള്‍ ആണല്ലോ യാക്കൂബ് മേമനെ പോലുള്ളവര്ക്കാകയി മുറവിളി കൂട്ടുന്നത്‌..ഇനി ഇവന്മാര്ക്കെ ങ്ങാനും തൂക്കുകയര്‍ കൊടുത്താല്‍ അപ്പോള്‍ തുടങ്ങും സഹജീവി വാദവും മനുഷ്യത്വവും.. കണ്മുന്നില്‍ മണിക്കൂറുകളോളം ചോരയില്‍ കുതിര്‍ന്നു ഒരു നാടോടി വൃദ്ധന്‍ മരണപ്പെട്ടപ്പോള്‍ തോന്നാത്ത സഹജീവിസ്നേഹം, കണ്മുന്നില്‍ ഒരു യുവാവിനെ മൃതപ്രായനാക്കിയപ്പോള്‍ എതിര്ക്കാ തിരുന്ന സഹജീവിസ്നേഹം പോസ്റ്റുകളായി പൊട്ടിയോലിക്കുന്നത് കാണാം ഇവന്മാരെ പോലുള്ളവരെ തൂക്കികൊല്ലുന്നത് കാണുമ്പോള്‍ ..നീതിപീഠത്തിലെ നീതിദേവതയ്ക്ക് ശക്തിയുണ്ടെങ്കില്‍ ഈ കിരാത പ്രവൃത്തി ചെയ്തവന്മാരെ തൂക്കിക്കൊല്ലുക തന്നെ വേണം ..ശക്തമായ തെളിവ് ഉള്ളതിനാല്‍,നാളെ മറ്റുള്ളവര്ക്ക് ഒരു പാഠമാകാന്‍ വേണ്ടിയെങ്കിലും ഇവന്മാര്‍ക്ക് പരമാവധി ശിക്ഷ കൊടുക്കുക തന്നെ വേണം ..ഇവരുടെ മതവും രാഷ്ട്രീയവും നോക്കാതെ ശിക്ഷിക്കപ്പെടണം .പ്രതികരണശേഷി ഇനിയും നഷ്ടപ്പെടാത്ത,മനസാക്ഷി ഇനിയും മരിച്ചിട്ടില്ലാത്ത മലയാളികള്‍ ഉണ്ടെങ്കില്‍ ഈ കൊടിയപാതകത്തിനെതിരെ ശബ്ദിക്കുക..മതരാഷ്ട്രീയ വൈരങ്ങള്‍ മറന്നു ഒറ്റക്കെട്ടായി നമുക്ക് ഈ അക്രമത്തിനെതിരെ പ്രതികരിക്കാം..ഇനിയെങ്കിലും ഇത്തരം അരുംകൊല്ല നമ്മുടെ നാട്ടിലെങ്കിലും നടക്കാതിരിക്കട്ടെ..ബീഹാറും ആസാമും ഇവിടെ ആവര്ത്തി ക്കപ്പെടാതിരിക്കട്ടെ…

shortlink

Related Articles

Post Your Comments

Related Articles


Back to top button