Parayathe VayyaWriters' Corner

കൊലക്കളമായി മാറുന്ന കേരളം

ഗൌരിലക്ഷ്മി

കൊലക്കളമായി മാറുകയാണോ കേരളം? പ്രത്യേകിച്ച് തലസ്ഥാനമായ അനന്തപുരി? ഇക്കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ രണ്ടു ആരും കൊലകളാണ് പട്ടാപ്പകൽ നഗര പരിസരങ്ങളിലായി നടന്നത്. രണ്ടും അതി ക്രൂരമായ കൊലപാതകങ്ങൾ. ഒന്ന് പെൺകുട്ടിയെങ്കിൽ മറ്റേത ആൺ കുട്ടി എന്നാ വ്യത്യാസമുണ്ട്. ഒന്ന് ചെയ്തത് ഒരാളെങ്കിൽ മറ്റേത് ചെയ്തത് ഒരു കൂട്ടം യുവാക്കൾ എന്നതും വ്യത്യസ്തതകളാണ് . പക്ഷെ സമാനത എന്നത് കൊലപാതകം ഉൾപ്പെടെ എന്തും ചെയ്യാൻ നമ്മുടെ യുവ സമൂഹത്തിന്റെ മനസ്സ് അത്രയേറെ മാറിപ്പോയി എന്നതാണ്.

പട്ടാപ്പകൽ ആണ് ഒരു പെൺകുട്ടിയെ അവളുടെ കാമുകൻ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. ആഴ്ചകൾ കഴിയുന്നതേയുള്ളൂ. പെണ് കുട്ടിയുടെ പ്രണയത്തിൽ സംശയിച്ച കാമുകൻ അവൾക്കു വേറെ ബന്ധങ്ങളുല്ലതിന്റെ പേരിൽ ചോദ്യം ചെയ്യുകയും കൊലപ്പെടുത്തുകയുമായിരുന്നു . എന്നാൽ പെൺകുട്ടിയ്ക്ക് ഇയാള ഒഴികെ വേറെ കാമുകന്മാർ ആരും ഇല്ലായിരുന്നു എന്ന് പോലീസ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം നടന്നതും ഇതിലും ക്രൂരമായ ഒന്ന് തന്നെ. മുന് പകയുടെ പേരില് മൂന്നു നാലു പേര് ചേർന്ന് ഒരു യുവാവിനെ അതി മാരകമായി വടി കൊണ്ട് തല്ലി ചതച്ചു കൊലപ്പെടുത്തുക ആയിരുന്നു.

കൊലപാതകം എന്നത് വളരെ നിസ്സാരമായി ചെയ്യുന്ന ഒരു പ്രക്രിയ പോലെ ആയി മാറിക്കഴിഞ്ഞെങ്കിൽ ഇന്നത്തെ യുവത്വം എങ്ങോട്ടെയ്ക്കാണ് പോയ്ക്കൊണ്ടിരിയ്ക്കുന്നത് എന്നത് ചോദ്യ ചിഹ്നമാണ്. പ്രണയം എന്നത് അവനവനിലെയ്ക്ക് ചുരുങ്ങുകയും പങ്കാളിയുടെ മനസ്സിനെയോ ആത്മാര്ത്ത്ഹതയെയോ കാണാതെ ഇരിക്കുകയോ ചെയ്യുക, സൌഹൃദത്തെ പോലും തെറ്റിദ്ധരിക്കുക എന്നതൊക്കെ എന്നോ തുടങ്ങിയ കാര്യങ്ങൾ തന്നെയാണ്. പക്ഷെ സ്വയം സഹിക്കാനും മാപ്പ് നല്കാനുമുള്ള മാനുഷികപരമായ കഴിവുകള നമുക്ക് എവിടെ വച്ചോ നഷ്ടപ്പെട്ടിരിക്കുന്നു. രാഷ്ട്രീയവും അന്ധമായ മത വിശ്വാസങ്ങളും സോഷ്യൽ മീഡിയയിൽ ഇന്ന് വളരെയേറെ വ്യാപിക്കുന്നുണ്ട്. ഇതിന്റെ പരിണിത ഫലവും മറ്റൊന്നല്ല. ഇത്തരം മാനസിക നിലകളിലുള്ള ആളുകള് കൂടുകയും കാരണങ്ങള സാമുദായിക പരമായും രാഷ്ട്രീയ പരമായും കൂടുകയും ചെയ്യുമ്പോൾ കൊലപാതകങ്ങളും സാധ്യതകളും വീണ്ടും വര്ദ്ധിക്കുക തന്നെയാണ് ചെയ്യുന്നത്.

മനുഷ്യൻ മനുഷ്യൻ ആകാനാണു പഠി ക്കേണ്ടത് എന്നാ തത്വം മറന്നു പോകുന്ന തലമുറ തന്നെയാണ് ഇപ്പോഴുള്ളത് എന്നത് നിരാശ ഉണർത്തുന്നു. ഇനി വരുന്ന തലമുറകൾക്കും ഇവര പാഠമാകുമ്പോൾ എന്താണ് ചെയ്യേണ്ടത്? മനുഷ്യത്വം മരവിച്ച സമൂഹം നാശത്തിന്റെ വക്കിലാണ്. സ്നേഹവും കരുണയും പടിയൊഴിയുമ്പോൾ കാലം പോകെ സ്വയം സന്തോഷിക്കാനും ആശ്വസിക്കാനും ഒന്നും ഇല്ലാത്ത അവസ്ഥയാണ് ഉണ്ടാകാനിരിയ്ക്കുന്നത് എന്നത് ഭീതിദമാണ്‌. വരുന്ന തലമുറയെങ്കിലും ഇത്തരം കാടത, മനുഷ്യത്വ രഹിത ചിന്തകളിൽ നിന്ന് രക്ഷപെടാൻ പ്രാർത്ഥിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button