Kerala

യുവാവിനെ നടുറോഡില്‍ കൊലപ്പെടുത്തിയ സംഭവം ; ഒരാള്‍ പിടിയില്‍

തിരുവനന്തപുരം : തിരുവനന്തപുരം ആറ്റിങ്ങല്‍ വക്കത്ത് പട്ടാപ്പകല്‍ യുവാവിനെ നടുറോഡില്‍ ക്രൂരമായി അടിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. വക്കം സ്വദേശി വിനായകിനെയാണ് പോലീസ് പിടികൂടിയത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാള്‍ പോലീസ് പിടിയിലായത്. മറ്റ് പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

ഞായറാഴ്ചയാണ് സംഭവമുണ്ടായത്. ബൈക്കില്‍ ദഞ്ചരിച്ച ഷെബീറിനെയും ഉണ്ണി കൃഷ്ണനെയും ആറംഗ സംഘം തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്ക് പറ്റിയ ഷെബീര്‍ ഇന്നലെ ഉചച്ചയോടെയാണ് മരിച്ചത്. ഉണ്ണികൃഷ്ണന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

മാസങ്ങള്‍ക്ക് മുമ്പ് യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിട്ടാണ് ആക്രമണം നടന്നത്. നിരവധി കേസുകളില്‍ പ്രതികളായ അക്രമി സംഘം കുറെ നാളുകളായി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സംഘത്തെ ഉടന്‍ പിടികൂടുമെന്നാണ് പോലീസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button