Nattuvartha

ആറു വയസ്സുകാരിയെ ലൈംഗീകമായി ഉപദ്രവിച്ച ആളിനെ പോലീസ് അറസ്റ്റ് ചെയ്തു.

അടൂർ: ആറു വയസ്സുകാരിയെ ലൈംഗീകമായി ഉപദ്രവിച്ച ആളിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എറത്ത് ചിറ്റാനിമുക്ക് സ്വദേശി രഞ്ജി (32) ആണ് അറസ്റ്റിലായത്. ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ന്യുമോണിയ ബാധിച്ചു ചികിത്സയിലായിരുന്ന പെൺകുട്ടിയുടെ ആമ്മ ക്യാന്റ്റ്റീനിൽ ഭക്ഷണം വാങ്ങിക്കാനായി പോയപ്പോൾ ആണ് ഇയാള പെൺകുട്ടിയെ പീഡിപ്പിച്ചത്. തൊട്ടടുത്ത മുറിയിലെ രോഗിക്ക് ഭക്ഷണവുമായെത്തിയ ഇയാൾ കുഞ്ഞിനെ ആരും ഇല്ലാത്തതുകൊണ്ട് താൻ നോക്കിക്കൊല്ലം എന്ന് നെഴ്സിനോട് പറയുകയും പിന്നീട് കുട്ടിയെ ഉപദ്രവിക്കുകയുമായിരുന്നു.ഇന്നലെ രാവിലെ ചക്കുവള്ളിയിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button