Business

റിസര്‍വ്വ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു

മുംബൈ : റിസര്‍വ് ബാങ്ക് ഈ വര്‍ഷത്തെ ആദ്യത്തെ വായ്പാനയം പ്രഖ്യാപിച്ചു. ബാങ്കുകളുടെ പലിശനിരക്കിനെ സ്വാധീനിക്കുന്ന നിര്‍ണായക നിരക്കുകളില്‍ മാറ്റമൊന്നും വരുത്താതെയാണ് വായ്പാനയം പ്രഖ്യാപിച്ചത്. കേന്ദ്ര ബജറ്റ് മുന്നില്‍ കണ്ടു നിരക്കുകളില്‍ മാറ്റംവരുത്താന്‍ സാധ്യതയില്ലെന്നു സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തിയിരുന്നു.

ബജറ്റിലെ സ്ഥിതിവിവരക്കണക്കുകളും നിര്‍ദേശങ്ങളും വിലയിരുത്തി മാര്‍ച്ചിലോ ഏപ്രിലിലോ ആര്‍ബിഐ നിരക്കുകളില്‍ 0.25 ശതമാനം കുറവു വരുത്തിയേക്കാനാണ് സാധ്യത. ഡിസംബറില്‍ നടന്ന അവലോകന നയത്തിലും നിരക്കുകളില്‍ ആര്‍ബിഐ മാറ്റം വരുത്തിയിരുന്നില്ല. കഴിഞ്ഞവര്‍ഷം അടിസ്ഥാന പലിശനിരക്കായ റീപോ 1.25 ശതമാനം കുറച്ചിരുന്നു. ഇനി കാല്‍ ശതമാനം കുറച്ച് 6.5 ശതമാനമാക്കിയാല്‍ റീപോ നിരക്ക് അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും താണ നിലയിലാകും. വാണിജ്യ ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്കില്‍ നിന്നു ഹ്രസ്വകാല വായ്പ അനുവദിക്കുമ്പോള്‍ ഈടാക്കുന്ന പലിശയാണു റീപോ അഥവാ റീ പര്‍ച്ചേസ് നിരക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button