Kerala

ടി.പി സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി.എസ് ; നാട്ടില്‍ ഗുണ്ടകള്‍ അഴിഞ്ഞാടുമ്പോള്‍ ഡിജിപി ഫെയ്‌സബുക്കില്‍ കയറി നടക്കുന്നു

തിരുവനന്തപുരം : ഡിജിപി ടി.പി സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സിനിമകളില്‍ കാണുന്നതുപോലെ പട്ടാപ്പകല്‍ നാട്ടിലാകെ ഗുണ്ടകള്‍ അഴിഞ്ഞാട്ടം നടത്തിയിട്ടും ഡിജിപി കോളജ് പിള്ളേരെപ്പോലെ ഫേസ്ബുക്കില്‍ കയറി നടക്കുകയാണെന്ന് വി.എസ് വിമര്‍ശിച്ചു.

അടുത്തിടെ നാട്ടില്‍ നടന്നിട്ടുള്ള അറും കൊലകളെല്ലാം പട്ടാപ്പകല്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഡിജിപി ഇതൊന്നും അറിയാതെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട് നടക്കുകയാണ്. ഇങ്ങനെയെങ്കില്‍ ഡിജിപിയുടെ പേര് ടി.പി സെന്‍കുമാര്‍ എന്നത് മാറ്റി ‘ഡിജിപി ഫേസ്ബുക്ക് പോസ്റ്റ്’ എന്നാക്കണമെന്നും വി.എസ് പറഞ്ഞു. സരിതയുടെ വെളിപ്പെടുത്തലുകളെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും വി.എസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button