Kerala

പി.സി ജോര്‍ജ്ജ് പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്നു

കോട്ടയം : പി.സി ജോര്‍ജ്ജ് പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്നു. കേരളാ കോണ്‍ഗ്രസ് സെക്യുലറില്‍ നിന്നും പുറത്താക്കിയ സാഹചര്യത്തിലാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് പി.സി ജോര്‍ജ്ജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.

ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജ്, ഭാര്യാ സഹോദരന്‍ സെബി പറമുണ്ട, മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം മാലേത്ത് പ്രതാപചന്ദ്രന്‍, അഡ്വ ബോബന്‍ തോപ്പില്‍ എന്നീ പഴയ സെക്യുലര്‍ നേതാക്കളൊക്കെ ജോര്‍ജ്ജിന് പിന്നില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇവരെ ഉള്‍പ്പെടുത്തി പുതിയ കേരള കോണ്‍ഗ്രസിനാണ് ജോര്‍ജ്ജിന്റെ നീക്കം. പുതിയ പാര്‍ട്ടിയുടെ ചെയര്‍മാനവും ജോര്‍ജ്ജ് തന്നെയായിരിക്കും. സെക്യുലറില്‍ ഉണ്ടായിരുന്നതുപോലെ പുതിയ പാര്‍ട്ടിക്ക് ലീഡര്‍ ഉണ്ടാകില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button