Kerala

ഷബീറിന് ആദരം : ഉത്സവാഘോഷങ്ങള്‍ ഒഴിവാക്കി വക്കം ദേീശ്വരക്ഷേത്രം

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ വക്കത്ത് പട്ടാപ്പകല്‍ നടുറോഡിലിട്ട് നാലംഗ സംഘം അടിച്ചുകൊലപ്പെടുത്തിയ ഷെബീറിനോടുള്ള ആദരസൂചകമായി ഇത്തവണ ഉത്സവാഘോഷങ്ങള്‍ ഒഴിവാക്കി വക്കം പുത്തന്‍നട ദേീശ്വരക്ഷേത്രം. ക്ഷേത്രത്തിലെ ഉത്സവക്കമ്മറ്റി അംഗം കൂടിയായ ഷബീറിന്റെ അകാലവിയോഗം നാടിന്റെയോന്നാകെ വേദനയായി മാറിയിയിരുന്നു.

മുസ്ലിം സമുദായാംഗമാണെങ്കിലും ക്ഷേത്രപരിപാടികളില്‍ എന്നും മുന്‍നിരയില്‍ തന്നെ ഷബീര്‍ ഉണ്ടാകുമായിരുന്നു. ക്ഷേത്രത്തിലെ എക്‌സിക്യൂട്ടീവ് അംഗം കൂടിയായിരുന്ന ഷബീര്‍ ആയിരുന്നു ക്ഷേത്രത്തിലെ അന്നദാനത്തിന് ചുക്കാന്‍ പിടിച്ചിരുന്നത്. അന്നദാനത്തിനുള്ള വിറക് ശേഖരിക്കല്‍ മുതല്‍ വിളമ്പല്‍ വരെ ഷബീറിന്റെ നേതൃത്വത്തിലായിരുന്നു നടന്നിരുന്നത്.

ഷബീറിന്റെ വിയോഗത്തെത്തുടര്‍ന്ന് ക്ഷേത്രം നിത്യപൂജകള്‍ ഒഴിവാക്കി രണ്ട് ദിവസം നടയടച്ചിട്ടിരുന്നു. തുടര്‍ന്ന് ചേര്‍ന്ന ഭാരവാഹികളുടെ യോഗത്തിലാണ് ആഘോഷങ്ങള്‍ ഒഴിവാക്കി കൊടിയേറ്റും പതിവുപൂജകളും ആറാട്ടും മാത്രമാക്കി ഇത്തവണത്തെ ഉത്സവം ചുരുക്കാന്‍ തീരുമാനിച്ചത്. ക്ഷേത്രവിശ്വാസികള്‍ ഒരേസ്വരത്തിലാണ് തീരുമാനമെടുത്തതെന്നും ഭാരവാഹികള്‍ അറിയിച്ചു.

ഷബീറിനെ കൊലപ്പെടുത്തിയ പ്രതികള്‍ കഴിഞ്ഞവര്‍ഷത്തെ ഉത്സവ എഴുന്നള്ളത്തിനിടെ ആനയുടെ വാലില്‍ തൂങ്ങി പ്രശ്നമുണ്ടാക്കിയിരുന്നു. ഇവര്‍ക്കെതിരെ ഉത്സവാഘോഷ കമ്മിറ്റി നലകിയ കേസില്‍ ഷബീര്‍ മൊഴി നല്‍കിയതിലുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button