India

കേന്ദ്രം അനുവദിച്ച പദ്ധതി നടപ്പാക്കാത്തതില്‍ കേരള സര്‍ക്കാരിനെതിരെ രൂക്ഷവിര്‍ശനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : കേന്ദ്രം അനുവദിച്ച പദ്ധതി നടപ്പാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റില്‍, രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി പറയുകവെയാണ് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി രംഗത്ത് വന്നത്.

ഭക്ഷ്യസുരക്ഷാ പദ്ധതി കേരളത്തില്‍ നടപ്പാക്കാത്തത് എന്തു കൊണ്ടാണെന്ന് നരേന്ദ്ര മോദി ചോദിച്ചു. ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കാത്തതിന് സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളോട് മാപ്പു പറയേണ്ടി വരുമെന്നും മോദി പറഞ്ഞു. സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്നതല്ല പ്രതിപക്ഷത്തിന്റെ പ്രശ്‌നം. പ്രതിപക്ഷത്തെക്കാള്‍ മികച്ച രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നതിലാണ് അവര്‍ക്ക് അങ്കലാപ്പെന്നും മോദി ചൂണ്ടിക്കാട്ടി.

ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിരന്തരം സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന കോണ്‍ഗ്രസ് ഭരിക്കുന്ന കേരളം പദ്ധതി നടപ്പാക്കാതിരിക്കുന്നതിന് എന്ത് ന്യായീകരണമാണുള്ളതെന്നും മോദി ചോദിച്ചു. പാവപ്പെട്ടവര്‍ക്കു വേണ്ടിയാണ് സര്‍ക്കാര്‍ നില കൊള്ളുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button