NewsIndia

സിപിഎം-ന്‍റെ അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

സിപിഎം-ന്‍റെ രാഷ്ട്രീയപ്പാര്‍ട്ടി എന്ന നിലയിലുള്ള അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജ്ജിയില്‍ തീരുമാനമെടുക്കാനായി ഡല്‍ഹി ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉപദേശം തേടി. സിപിഎം അതിന്‍റെ അംഗീകാരം നേടിയത് “തെറ്റിദ്ധരിപ്പിച്ചും, ചതിയിലൂടെയും, കൃത്രിമരേഖകള്‍” വഴിയാണെന്നും ഉള്ള ആരോപണത്തോടെ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത് ജോജോ ജോസ് എന്ന വ്യക്തിയാണ്.

ജോജോ ജോസിനെ പ്രതിനിധീകരിച്ച് അദ്ദേഹത്തിന്‍റെ വക്കീല്‍ ഹരിവന്‍ശ് മാനവ് ആണ് ഡല്‍ഹി ഹൈക്കോടതിയില്‍ പ്രസ്തുത ഹര്‍ജ്ജി സമര്‍പ്പിച്ചത്.

ഇന്ത്യന്‍ ഭരണഘടനയോട് ശരിയായ രീതിയിലുള്ള കൂറ്പുലര്‍ത്തണമെന്ന റെപ്രസന്‍റേഷന്‍ ഓഫ് പീപ്പിള്‍സ് ആക്റ്റ് സെക്ഷന്‍ 29-A (5) പ്രകാരമുള്ള ചട്ടം പിന്തുടരാനുള്ള നിബന്ധന സിപിഎം-ന്‍റെ പാര്‍ട്ടി ഭരണഘടനയിലില്ല എന്നതാണ് ഹര്‍ജ്ജിയിലെ മുഖ്യആരോപണം.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ മുഖ്യലക്ഷ്യം ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജ്ജിയില്‍ ആരോപിക്കുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉപദേശകസമിതിയോട് ഹര്‍ജ്ജിയില്‍ പറയുന്ന വിഷയത്തെ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനാവശ്യപ്പെട്ട കോടതി, ഹര്‍ജ്ജിയില്‍ അടുത്ത വാദം കേള്‍ക്കുന്നതിനുള്ള തീയതി മാര്‍ച്ച് 16 ആയിരിക്കും എന്നറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button