India

പ്രധാനമന്ത്രിയുടെ പാക് സന്ദര്‍ശനം തന്റെ അറിവോടെ: രാഹുല്‍ ഗാന്ധിക്ക് ചുട്ട മറുപടിയുമായി സുഷമാ സ്വരാജ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ പാക് സന്ദര്‍ശനം തന്റെ അറിവോടെയായിരുന്നെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. നരേന്ദ്രമോദിയുടെ പാകിസ്ഥാന്‍ സന്ദര്‍ശനത്തെക്കുറിച്ച് വിദേശകാര്യമന്ത്രി അറിഞ്ഞിരുന്നില്ലെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അവര്‍.

പാര്‍ലമെന്റില്‍ രാഹുല്‍ ഇക്കാര്യം പറയുമ്പോള്‍ താന്‍ അവിടെ ഇല്ലായിരുന്നു. ഉണ്ടായിരുന്നെങ്കില്‍ അപ്പോള്‍ത്തന്നെ മറുപടി കൊടുത്തേനെ. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി നരേന്ദ്ര മോദി എപ്പോള്‍ ഫോണ്‍ സംഭാഷണം നടത്തിയാലും അതുകഴിഞ്ഞ ഉടന്‍ തന്റെ അഭിപ്രായം കേള്‍ക്കാനായി വിളിക്കാറുണ്ട്. നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രിയെ താന്‍ എപ്പോഴും പ്രോല്‍സാഹിപ്പിക്കുമായിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് പുതിയൊരു തുടക്കമാവും ലാഹോര്‍ യാത്രയെന്ന് താന്‍ പ്രധാനമന്ത്രിയോട് പറഞ്ഞിരുന്നു. ഈ യാത്ര രാജ്യത്തെ ജനങ്ങളിലുണ്ടാക്കിയ പ്രതികരണങ്ങളെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് താന്‍ പറഞ്ഞതായും സുഷമാ സ്വരാജ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button