India

പിതാവിന്റെ ചികിത്സാചിലവിന് പണമില്ലെന്ന് കാട്ടി പ്രധാനമന്ത്രിക്ക് കത്തെഴുതിയ കുട്ടികള്‍ക്ക് സഹായം

കാണ്‍പൂര്‍ : പിതാവിന്റെ ചികിത്സാ ചിലവിന് പണമില്ലെന്ന് കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയ കുട്ടികള്‍ക്ക് സഹായം. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നുള്ള സുശാന്ത് മിശ്ര, തന്‍മയ് മിശ്ര എന്നീ സഹോദരന്മാരാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

സജ്ജയ് ഗാന്ധി നഗര്‍ കോളനി നിവാസികളായ സരോജ് മിശ്ര കടുത്ത ആസ്മാ ബാധിതനാണ്. രണ്ട് വര്‍ഷത്തോളമായി ആരോഗ്യം ക്ഷയിച്ച മിശ്രയ്ക്ക് ആറ് മാസത്തോളമായി തന്റെ ഉപജീവനമാര്‍ഗമായ തയ്യല്‍പണിയില്‍ ഏര്‍പ്പെടാനും കഴിയുന്നില്ല. മാസങ്ങളായി വീടിന്റെ വാടക കൊടുത്തിട്ടില്ല. ഫീസടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ രണ്ട് കുട്ടികളും സ്‌കൂളില്‍ പോകുന്നതും നിര്‍ത്തിയിരിക്കുകയാണ്.

leter

തങ്ങളുടെ പിതാവ് സരോജ് മിശ്ര രോഗബാധിതനായി കിടപ്പിലാണെന്നും സഹായിയ്ക്കണമെന്നുമായിരുന്നു ആവശ്യം. മറുപടി കത്തയച്ച പ്രധാനമന്ത്രിയുടെ ഓഫീസ് ഇവരുടെ പിതാവിന്റെ ചികിത്സയ്ക്ക് ആവശ്യമായ സഹായം നല്‍കുമെന്ന് ഉറപ്പ് നല്‍കി തുടര്‍ന്ന് ഇത് സംബന്ധിച്ച് ജില്ലാ മജിസ്‌ട്രേറ്റിനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും നിര്‍ദ്ദേശം നല്‍കി. ജില്ലാ ആശുപത്രിയില്‍ ചികിത്സ ഉറപ്പാക്കാനാണ് പി.എം.ഒ നിര്‍ദ്ദേശം നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button