NewsIndia

റെയില്‍വേമന്ത്രി സുരേഷ് പ്രഭുവിന് അഭിനന്ദനപ്രവാഹം

ന്യൂഡല്‍ഹി: റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന് വീണ്ടും പ്രധാനമന്ത്രിയുടെ അഭിനന്ദനം. പൊതുഗതാഗത രംഗത്ത് സുരേഷ് പ്രഭു കൊണ്ടു വന്ന നൂതന പരിഷ്‌കാരങ്ങള്‍ക്കാണ് പ്രധാനമന്ത്രിയുടെ പ്രശംസ.

രാജ്യത്ത് റെയില്‍വെ മേഖലയില്‍ ഇന്നോളം ആരും കാണിക്കാത്ത ശ്രദ്ധയാണ് റെയില്‍വേ വികസനത്തില്‍ മന്ത്രി സുരേഷ് പ്രഭുവിനെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസനോന്മുഖവും സാധാരണ ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദവുമായ ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. റെയില്‍വേയുടെ സാമ്പത്തിക ഭദ്രത വര്‍ദ്ധിപ്പിക്കാനും മന്ത്രിയുടെ പരിഷ്‌കാരങ്ങളിലൂടെ കഴിഞ്ഞു.

സേതു ഭാരതം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് റെയില്‍വേയും റെയില്‍വേ മന്ത്രിയും പ്രധാനമന്ത്രിയുടെ പ്രശംസ ഏറ്റുവാങ്ങിയത്. കഴിഞ്ഞ ദിവസം ലോക്‌സഭയിലെ നയപ്രഖ്യാപന ചര്‍ച്ചകള്‍ക്ക് മറുപടി പറയവെയും റെയില്‍വെ പരിഷ്‌കരണങ്ങളെ കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചിരുന്നു. പത്തുവര്‍ഷം യുപിഎ സര്‍ക്കാരിന് ചെയ്യാന്‍ കഴിയാത്ത ഒട്ടേറെ കാര്യങ്ങള്‍ ഈ രണ്ടുവര്‍ഷം കൊണ്ട് ചെയ്യാന്‍ സുരേഷ് പ്രഭുവിന് സാധിച്ചതായി പ്രധാനമന്ത്രി സൂചിപ്പിച്ചു.

32,597 കോടി രൂപയുടെ വികസനമാണ് രണ്ടു വര്‍ഷം കൊണ്ട് നടന്നത്. പുതിയ ട്രെയിനുകള്‍ അനുവദിക്കുന്നതിലൂടെ മാത്രം കൈയടി നേടാന്‍ മന്ത്രിമാര്‍ ശ്രമിച്ചിരുന്ന സ്ഥാനത്ത് പാത ഇരട്ടിപ്പിക്കല്‍, റെയില്‍വേ സ്റ്റേഷനുകളിലെയും ട്രെയിനുകളിലെയും സൗകര്യം വര്‍ദ്ധിപ്പിക്കല്‍, വൈദ്യുതീകരണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നത് ശുഭ ലക്ഷണമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button