Oru Nimisham Onnu ShradhikkooLife StyleFood & CookeryHealth & Fitness

കുക്കുംബര്‍ അഥവാ ചെറുവെള്ളരി വെള്ളത്തിലിട്ടു കുടിച്ചാല്‍ ഒന്നല്ല ഒട്ടേറെ ആരോഗ്യ ഗുണങ്ങളാണ് ഉള്ളത്

ധാരാളം വെള്ളമടങ്ങിയ ഒന്നാണ് കുക്കുമ്പര്‍ അഥവാ ചെറുവെള്ളരി. വേനല്‍ച്ചൂടിനോടു പടവെട്ടി നില്‍ക്കാന്‍ പറ്റിയ ഒന്ന്. ശരീരത്തിന്റെ ക്ഷീണമകറ്റാന്‍ സഹായിക്കുന്ന നല്ലൊരു പ്രകൃതിദത്ത വഴി. കുക്കുമ്പര്‍ അരിഞ്ഞു കഴിയ്ക്കുന്നതായിരിയ്ക്കും പൊതുവെ ശീലം. എന്നാല്‍ ഇത് കുടിയ്ക്കുന്ന വെള്ളത്തില്‍ അരിഞ്ഞിട്ടു കഴിയ്ക്കുന്നതും ഏറെ ഗുണം ചെയ്യും. പക്ഷേ കുക്കുമ്പര്‍ കഷ്ണങ്ങളാക്കി കുടിയ്ക്കുന്ന വെള്ളത്തിലിട്ടു വച്ചു കുടിയ്ക്കുക. ഇതുകൊണ്ടുള്ള ഗുണങ്ങളെന്തൊക്കെയെന്നു നോക്കൂ,

വേനല്‍ക്കാലത്ത് ശരീരത്തില്‍ ജലാംശം നില നിര്‍ത്താന്‍ കുക്കുമ്പര്‍ വെള്ളത്തിനു കഴിയും. ഇത് ഹൃദയപ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടക്കാനുൂം ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ പുറന്തള്ളാനും സഹായിക്കും.

വൈറ്റമിന്‍ എ, സി എന്നിവ കുക്കുമ്പര്‍ വെള്ളത്തിലിട്ടു കുടിയ്ക്കുമ്പോള്‍ ശരീരത്തിനു ലഭ്യമാകും.

ഇതിലെ പൊട്ടാസ്യം ഹൈ ബിപി കുറയ്ക്കാനുള്ള ഏറ്റവും നല്ലൊരു വഴിയാണ്. കുക്കുമ്പര്‍ വെള്ളം കുടിയ്ക്കുന്നത് ബിപി പെട്ടെന്നു കുറയ്ക്കാന്‍ സഹായിക്കും.

കലോറി തീരെയില്ലാത്ത ഒരു പാനീയമാണിത്. ആരോഗ്യഗുണങ്ങളുണ്ടെന്നു മാത്രമല്ല, തടി കൂട്ടുമെന്ന ഭയവും വേണ്ട.

കുക്കുമ്പര്‍ വെള്ളം കുടിയ്ക്കുന്നത് ചര്‍മത്തിളക്കം വര്‍ദ്ധിപ്പിയ്ക്കും. ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്നതു കൊണ്ട് ചുളിവുകളടക്കമുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

വേനല്‍ക്കാലത്ത് മസിലുകള്‍ക്കും തളര്‍ച്ച തോന്നുന്നത് സ്വാഭാവികം. കുക്കുമ്പര്‍ വെള്ളത്തിലൂടെ ലഭിയ്ക്കുന്ന സിലിക്ക മസിലുകള്‍ക്ക് ശക്തി നല്‍കുന്നു.

ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിലെ വിഷാംശം പുറന്തള്ളാനുള്ള ഏറ്റവും മികച്ച വഴിയാണ്. ഇതുവഴി പല അസുഖങ്ങള്‍ക്കുമുള്ള പരിഹാരം കൂടിയാണ്.

കുക്കുമ്പറിലടങ്ങിയിരിയ്ക്കുന്ന കുക്കുര്‍ബീറ്റാസിന്‍സ് ക്യാന്‍സര്‍ തടയാനുള്ള ഏറ്റവും മികച്ച വഴിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button