NewsInternational

ഐ.എസ് ബോംബ് നിര്‍മിക്കുന്നത് എവിടെ വെച്ചാണെന്നറിയുമ്പോള്‍ ആരും ഒന്ന് ഞെട്ടും

വാഷിംഗ്ടണ്‍ : ഐ.എസ് ഭീകരസംഘടന ബോംബ് നിര്‍മിക്കുന്നത് ഇറാഖിലെ മൊസൂള്‍ സര്‍വകലാശാലയിലെ രസതന്ത്ര ലാബിലാണെന്ന് റിപ്പോര്‍ട്ട്. രാസബോംബുകളും ബെല്‍റ്റ് ബോംബുകളുമാണ് ഇവിടെ നിര്‍മിക്കുന്നത്. ബോംബുകള്‍ ഉപയോഗിക്കാന്‍ ഭീകരര്‍ക്ക് ഇവിടെ പരിശീലനവും നല്‍കുന്നതായി യു.എസ്,ഇറാഖ് സൈനികരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

പെറോക്‌സൈഡ് ഉപയോഗിച്ചുള്ള രാസബോംബുകളും ബ്രസ്സല്‍സില്‍ ഉപയോഗിച്ച തരത്തിലുള്ള ബെല്‍റ്റ് ബോംബുകളും മറ്റുമാണ് ഇവിടെ നിര്‍മിക്കുന്നത്.

ലോകത്തിലെതന്നെ മികച്ച ഗവേഷണ കേന്ദ്രങ്ങളിലൊന്നായിരുന്നു മൊസൂള്‍ സര്‍വകലാശാല. അടുത്തിടെ ഒന്നിലധികം തവണ സര്‍വകലാശാല ക്യാമ്പസിനെ ലക്ഷ്യമിട്ട് അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു. 2014ലാണ് ഐ.എസ് ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂള്‍ പിടിച്ചടക്കിയത്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button