NewsIndia

മോഷണശ്രമമല്ല കൊലപാതകം തന്നെ ആയിരുന്നു ലക്ഷ്യം

ലക്‌നൗ:എന്‍.ഐ.എ ഡി.വൈ.എസ്.പി മുഹമമദ് തന്‌സിലിന്റെ കൊലപാതകത്തില്‍ ഭീകരസംഘടനകള്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷണം വ്യാപകമാകുന്നു. വെള്ളിയാഴ്ച വൈകുന്നേരം ബൈക്കില്‍ എത്തിയ 2 പേര്‍ ഇദ്ദേഹത്തിനും ഭാര്യയ്ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഭാര്യ ഫര്‍സാന അപകടനില തരണം ചെയ്തിട്ടില്ല.
ഭീകര സംഘടനയായ ഇന്ത്യന്‍ മുജാഹിദീനുമായി ബന്ധപെട്ട കേസുകളാണ് തന്‍സില്‍ കൈകാര്യം ചെയ്തിരുന്നതെന്ന് സൂചന ഉണ്ട്. അതുകൊണ്ട് തന്നെ കൊലപാതകം ആകാനാണ് സാധ്യത എന്ന് എ. ഡി. ജി.പി ദല്‍ജിത് ചൗധരി പറഞ്ഞു.. ഉത്തര്‍പ്രദേശ് പോലീസിനോടൊപ്പം എന്‍.ഐ.എയും ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button