NewsIndia

കൂട്ടക്കൊല; 47 പോലീസുകാര്‍ക്ക് ജീവപര്യന്തം

ലക്‌നോ: ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ തീവ്രവാദികളെന്ന് ആരോപിച്ച് 10 സിക്ക് തീര്‍ത്ഥാടകരെ കൊന്ന കേസില്‍ 47 പൊലീസുകാര്‍ക്ക് ജീവപര്യന്തം. സബ് ഇന്‍സ്‌പെക്ടര്‍മാരും കോണ്‍സ്റ്റബിള്‍മാരും അടക്കമുള്ളവരെയാണ് പ്രത്യേക സിബിഐ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി ശനിയാഴ്ച കണ്ടെത്തിയിരുന്നു. വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയ 20 പോലീസ് ഉദ്യോഗസ്ഥരെയും ജയിലിലടയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു. ശേഷിച്ചവര്‍ക്ക് അറസ്റ്റ് വാറന്റയച്ചിട്ടുണ്ട്.

1991 ജൂലൈ 12 നായിരുന്നു കേസിനാസ്പദമായ സംഭവം. വിവിധ തീര്‍ഥാടന കേന്ദ്രങ്ങളില്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയ സിക്ക് തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് തടഞ്ഞുനിര്‍ത്തി പത്തു പേരെ പുറത്തിറക്കിയ ശേഷം മൂന്നിടങ്ങളിലായി എത്തിച്ച് വെടിവച്ചു കൊല്ലുകയായിരുന്നു. വ്യാജ ഏറ്റുമുട്ടല്‍ ആരോപണത്തെ തുടര്‍ന്ന് സിബിഐ നടത്തിയ അന്വേഷണത്തില്‍ 57 പേരെയാണ് അന്വേഷണത്തില്‍ പ്രതികളായി കണ്ടെത്തിയത്. ഇതില്‍ 10 പേര്‍ വിചാരണ കാലയളവില്‍ മരണപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button