NewsIndia

ഗുരുതര പരിക്കുകള്‍ക്ക് ആശ്വാസമാകാന്‍ ആശുപത്രികളില്‍ ഇനി ‘ചര്‍മ ബാങ്കും’

ബംഗളൂരു : അപകടത്തില്‍പ്പെട്ട് മുറിവേറ്റവര്‍ക്കും പൊള്ളലേറ്റവര്‍ക്കുമൊക്കെ ആശ്വാസമാകുകയാണ് വിക്ടോറിയ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആരംഭിച്ച ചര്‍മ ബാങ്ക്. കണ്ണുകള്‍ ദാനം ചെയ്യുന്നത് പോലെത്തന്നെ മരണാനന്തരമാണ് ചര്‍മവും ദാനം ചെയ്യുന്നത്. സമ്മതപത്രത്തില്‍ 18 വയസ് തികഞ്ഞ ആര്‍ക്കും ഒപ്പ് വെയ്ക്കാം. മരിച്ച ആറ് മണിക്കൂറിനുള്ളില്‍ മൃതദേഹത്തില്‍ നിന്ന് ചര്‍മം നീക്കം ചെയ്യും. തുടകള്‍,കാലുകള്‍, പുറം എന്നിവിടങ്ങളില്‍ നിന്ന് മാത്രമേ ചര്‍മം നീക്കം ചെയ്യുകയുള്ളൂ. ചര്‍മം നീക്കം ചെയ്യുന്നത് കൊണ്ട് മൃതദേഹത്തില്‍ മാറ്റങ്ങളൊന്നും സംഭവിക്കുകയില്ല. നീക്കം ചെയ്ത ചര്‍മം സ്‌കിന്‍ ബാങ്കില്‍ അഞ്ച് വര്‍ഷത്തോളം സൂക്ഷിച്ച് വെയ്ക്കാന്‍ പറ്റും

shortlink

Related Articles

Post Your Comments

Related Articles


Back to top button