International

വെനസ്വേലയില്‍ വെള്ളിയാഴ്ചയും പൊതുഅവധി:കാരണം വിചിത്രം

വെനസ്വേലയില്‍ വെള്ളിയാഴ്ച്ചയും പൊതു അവധി ദിവസമാക്കി.രൂക്ഷമായ വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ രണ്ടുമാസത്തേക്കാണ് ഈ നിയമം.. ഇതോടെ ജോലിക്കാര്‍ക്ക് മൂന്നു ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും. 

കടുത്ത ജലക്ഷാമമാണ് വെനസ്വേലയില്‍ അനുഭവപ്പെടുന്നത്.കുടുംബങ്ങളും യുവാക്കള്‍ ഉള്‍പ്പടെയുള്ള പൊതുജനങ്ങളും ഇതുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഈ വെള്ളിയാഴ്ച മുതല്‍ അവധി പ്രാബല്യത്തില്‍ വരുമെന്നും ജൂണ്‍ ആറുവരെ ഇതു തുടരുമെന്നും പ്രസിഡന്റ് മഡുറോ പറഞ്ഞു.
ഡാമുകളിലെ ജലനിരപ്പ് അപകടകരമായ വിധത്തില്‍ താഴ്ന്നതോടെയാണ് മൂന്ന് ദിവസം അവധി നല്‍കി കുറച്ച് വൈദ്യുതസംരക്ഷണം നടപ്പാക്കാന്‍ പ്രസിഡന്റ് തീരുമാനമെടുത്തത്.രാജ്യത്തുള്ള 18 അണക്കെട്ടുകളും വറ്റിവരണ്ടുവെന്നും 70 ശതമാനം വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഗുരി അണക്കെട്ടില്‍ വെറും മൂന്ന് സെന്റീമീറ്റര്‍ ജലം മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button