Kerala

കനകക്കുന്നില്‍ ഇനി മാമ്പഴക്കാലം

മലങ്കര സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ‘മാമ്പഴക്കാലം’ ഫാമിലി എക്‌സ്‌പോയും വിനോദ പരിപാടികളും സംഘടിപ്പിക്കുന്നു. 8 മുതല്‍ 17 വരെ കനകക്കുന്ന് എക്‌സിബിഷന്‍ ഗ്രൗണ്ടിലാണ് പരിപാടി.

മാമ്പഴക്കാലത്തിന്റെ ലോഗോ ഗായകന്‍ എം.ജി.ശ്രീകുമാര്‍ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാറിന് നല്‍കി പ്രകാശനം ചെയ്തു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വ്യത്യസ്തയിനം മാമ്പഴങ്ങളുടെത് ഉള്‍പ്പെടെ നൂറ്റമ്പതോളം പ്രദര്‍ശന വിപണന സ്റ്റാളുകള്‍ മേളയിലുണ്ടാകും. മാമ്പഴപ്പായസം മുതല്‍ മാമ്പഴസദ്യവരെ ഒട്ടേറെ ഭക്ഷ്യവിഭവങ്ങളുമുണ്ട്. മാമ്പഴങ്ങളോടൊപ്പം ചക്ക വിഭവങ്ങളും ലഭിക്കും.

കുട്ടികള്‍ക്കുള്ള ചിത്രരചനാ മത്സരങ്ങളും ഇന്ററാക്ടീവ് ഗെയിംഷോകളും അമ്യൂസ്‌മെന്റുകളും മേളയില്‍ ഒരുക്കുന്നുണ്ട്. എന്നും വൈകീട്ട് ഹാസ്യനൃത്തസംഗീതപരിപാടികളും ഉണ്ടാകും. ഗുരുവായൂര്‍ ചുവര്‍ ചിത്രപഠന കേന്ദ്രത്തില്‍ നിന്നുള്ള കലാകാരന്‍മാര്‍ നയിക്കുന്ന ചുവര്‍ചിത്ര രചന ക്യാമ്പും ഡെമോന്‍സ്ട്രേഷനും ശനിയാഴ്ച മുതല്‍ ദിവസവും ഉച്ചയ്ക്ക് രണ്ട് മുതല്‍ മേളയില്‍ ഉണ്ടാകും. ഒപ്പം തിരുവനന്തപുറത്തെ തെരഞ്ഞെടുത്ത ശില്‍പ ചിത്രകലാകാരന്മാരുടെ സൃഷ്ടികളുടെ പ്രദര്‍ശനവും അപൂര്‍വ പുരാവസ്തുക്കളും വ്യത്യസ്ത ഇന്‍സ്റ്റലേഷനുകളും മേളയ്ക്ക് മറ്റുകൂട്ടും.

തിരുവനന്തപുരത്തെ പത്രഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മയായ ക്യാപിറ്റല്‍ ലെന്‍സ്‌ ഒരുക്കുന്ന വിപുലമായ വാര്‍ത്ത ചിത്ര പ്രദര്‍ശനവും ഡി.സി ബുക്സ് 3000 സ്ക്വയര്‍ ഫീറ്റില്‍ ഒരുക്കുന്ന പുസ്തകമേളയും മറ്റൊരു പ്രത്യേകതയാണ്. പതിനെട്ട് തരം തെങ്ങിനങ്ങള്‍, അപൂര്‍വ കാര്‍ഷിക ഫലങ്ങള്‍, തേനീച്ചയും തേനും തുടങ്ങി ആകര്‍ഷണങ്ങള്‍ വേറെയുമുണ്ട്.

മേളയിലെത്തുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ വിദേശയാത്രകളും സ്‌കൂട്ടറുകളും ഉള്‍പ്പെടെയുള്ള സമ്മാനപദ്ധതികളുമുണ്ട്.
ദിവസവും രാവിലെ 11 ന് ആരംഭിക്കുന്ന മേള വൈകീട്ട് 9ന് സമാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9847010666.

notice-3

shortlink

Related Articles

Post Your Comments

Related Articles


Back to top button