KeralaNews

ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ മാത്രം സവിശേഷത; ചെക്കുകേസുകള്‍ കൂടുമ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നുവോ?

കോഴിക്കോട്: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു-വലതു മുന്നണികളിലെ രണ്ട് സ്ഥാനാര്‍ഥികള്‍ ശ്രദ്ധേയരാകുന്നത് ചെക്കു കേസുകളില്‍ പ്രതികളായതിന്റെ പേരിലാണ്. കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥി എം.വി നികേഷ് കുമാറിനെതിരെ 54 ചെക്ക് കേസുകളുള്ളപ്പോള്‍ കോഴിക്കോട് സൗത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ.മുനീറിനെതിരെ നിലവില്‍ 9 ചെക്ക് കേസുകളുണ്ട്.

സംസ്ഥാനത്തെ ഇടതു മുന്നണി സ്ഥാനാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ കേസുകളുള്ള മല്‍സരാര്‍ഥി എം.വി നികേഷ് കുമാറാണ്. ലക്ഷക്കണക്കിന് രൂപയുടെ ചെക്ക് നല്‍കിയിട്ട് പണം നല്‍കാത്തതിന്റെ പേരില്‍ വിവിധയിടങ്ങളിലാണ് കേസുള്ളത്. യു.ഡി.എഫുകാര്‍ ഇതൊരു വലിയ പ്രചരണ ആയുധമാക്കിയെങ്കിലും യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ.മുനീറിനെതിരെയും ഒന്‍പത് കേസുകളുണ്ടെന്ന് വ്യക്തമായതോടെ മൌനം പാലിക്കുകയായിരുന്നു. ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ നല്‍കിയ വ്യാജ ചെക്ക് കേസില്‍ മുനീര്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ അപ്പീലിന്റെ ബലത്തിലാണ് ഇത്തവണ സ്ഥാനാര്‍ഥിയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button