Kerala

ജിഷയുടെ കൊലപാതകത്തെക്കുറിച്ച് ഡി.ജി.പി

തിരുവനന്തപുരം : ജിഷയുടെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ വിശദീകരണം പുറത്തു വന്നു. ജിഷയുടെ കൊലപാതകം അന്വേഷിക്കുന്ന കാര്യത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ഡി.ജി.പിയുടെ വാദം.

തെളിയിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള കൊലപാതകമാണ് നടന്നത്. യഥാര്‍ഥ പ്രതിയെ പിടികൂടുന്നതിന് പലവിധ പരിശോധനകള്‍ ആവശ്യമാണ്. ഇതാണ് പ്രതിയെ പിടികൂടുന്നതിന് കാലതാമസം നേരിടുന്നത്. ആരെയെങ്കിലും പ്രതിയാക്കി കേസ് അവസാനിപ്പിക്കാന്‍ പറ്റില്ല. പോലീസ് ആദ്യം മുതല്‍ തന്നെ കാര്യക്ഷമായി തന്നെയാണ് പ്രവര്‍ത്തിച്ചത്. മാധ്യമങ്ങളില്‍ വരുന്ന മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ഥ പ്രതിയ എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്നും ഡി.ജി.പി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button