NewsTechnology

148 കിലോമീറ്റര്‍ മൈലേജ്!: വരുന്നു ഹൈഡ്രജന്‍ ബൈക്ക് ഇനി പെട്രോളിനോട് ഗുഡ്‌ബൈ പറയാം

അനുദിനം പെട്രോള്‍ വില കുതിച്ചുയരുന്നത് കുടുംബ ബജറ്റിനെ ബാധിക്കുമല്ലോ എന്ന് ആശങ്കപ്പെടുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത. പെട്രോളിന് ഗുഡ്‌ബൈ പറയാന്‍ ഒരുങ്ങിക്കൊളളൂ. ഇനി ബൈക്ക് ഓടിക്കാന്‍ ഹൈഡ്രജന്‍ മതി. തമിഴ്‌നാട്ട് ദിണ്ഡിഗലിലെ ആര്‍.വി.എസ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ് ആന്റ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികളാണ് ഈ കിടിലന്‍ കണ്ടുപിടിത്തത്തിന് പിന്നില്‍.

ഇനി ഹൈഡ്രജന്‍ ബൈക്കിന്റെ മൈലേജ് എത്രയെന്ന് കൂടി അറിയുക. 148 കിലോമീറ്റര്‍!.

കോളേജിലെ ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായ ആര്‍ ബാലാജി, ഗൗതം രാജ്, ജെറി ജോര്‍ജ്, ഖാലിദ് എബ്രഹാം എന്നിവരാണ് ഈ ബൈക്ക് നിര്‍മ്മിച്ചത്.

ഹൈഡ്രജന്‍ വില തുച്ഛമോ? എന്ന് ചോദ്യമുന്നയിക്കുന്നവര്‍ക്ക് അതിനുമുണ്ട് മറുപടി. ലിറ്ററിന് 30 രൂപ എന്നതാണ് ഈ ചോദ്യമുന്നയിക്കുന്നവര്‍ക്കുള്ള മറുപടി. എന്നാല്‍ ആരും ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് വേണ്ടത്ര ചിന്തിച്ചിട്ടില്ലെന്നതാണ് വസ്തുത. ഹൈഡ്രജന്‍ മൂലം എഞ്ചിന് തകരാര്‍ സംഭവിക്കുമെന്ന ഭയവും വേണ്ട.

‘ഹൈഡ്രജന്‍ ധാരാളമായി ലഭിക്കാനുണ്ട്. നിലവില്‍ പരീക്ഷണടിസ്ഥാനത്തിലാണ് ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ബൈക്കുകള്‍ ഹ്രൈഡജന്‍ ബൈക്കാക്കി മാറ്റാന്‍ വെറും 7000 രൂപ മാത്രമേ ചെലവ് വരുകയുള്ളൂവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button