IndiaNews

കരസേനയ്ക്ക് 50,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

ന്യൂഡല്‍ഹി: കരസേനയുടെ ദീര്‍ഘകാല ആവശ്യമായ കൂടുതല്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളുടെ കാര്യത്തില്‍ ചെറിയ ആശ്വാസവുമായി കേന്ദ്രസര്‍ക്കാര്‍. രണ്ട് ലക്ഷം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളാണ് സൈന്യം ആവശ്യപ്പെട്ടത്.

എന്നാല്‍ 50,000 എണ്ണം വാങ്ങാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എഴ് വര്‍ഷത്തോളമായി കരസേന ഈ ആവശ്യം ഉന്നയിക്കുന്നു.125 കോടിയുടെ കരാറിന് ടാറ്റ അഡ്വാന്‍സ് മെറ്റീരിയല്‍സ് ലിമിറ്റഡുമായി സര്‍ക്കാര്‍ ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ നടപടിക്രമങ്ങള്‍ ആയി വരുന്നതേ ഉള്ളൂ. ആറ് മാസത്തിനുള്ളില്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ സൈന്യത്തിന് ലഭ്യമാക്കുമെന്നാണ് പറയുന്നത്. കഴിഞ്ഞ വര്‍ഷം ഒരു ലക്ഷത്തി എണ്‍പ്പത്തിയാറായിരം ജാക്കറ്റുകള്‍ വാങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും ടെണ്ടറില്‍ പങ്കെടുത്തവരുടെ ഉല്‍പ്പന്നം നിലവാരം പുലര്‍ത്താത്തതിനാല്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

കൂടുതല്‍ ജാക്കറ്റുകള്‍ക്കായി സര്‍ക്കാര്‍ പുതിയ ടെണ്ടര്‍ വിളിച്ചിട്ടുണ്ട്. ട്രയലില്‍ പങ്കെടുക്കുന്ന കമ്പനികള്‍ ജൂണിനകം തങ്ങളുടെ അപേക്ഷ സമര്‍പ്പിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button