ന്യൂഡല്‍ഹി: വൈസ് അഡ്മിറല്‍ സുനില്‍ ലന്പ പുതിയ നാവിക സേനാ മേധാവിയായി മെയ് 31 ന് ചുമതലയേല്‍ക്കും. അഡ്മിറല്‍ ആര്.കെ ധോവന് സര്‍വീസില്‍ നിന്ന് വിരമിക്കുന്ന സന്ദര്‍ഭത്തിലാണ് സേനയുടെ പുതിയ മേധാവിയായി 58 കാരനായ ലന്പ ചുമതലയേല്‍ക്കുന്നത്. സേനയുടെ തലപ്പത്ത് എത്തുന്ന 21 ാമത്തെയാളായ ലന്പ ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കൊളേജിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയാണ്. 31 ന് ഉച്ചക്ക് ശേഷം ചുമതലയേല്‍ക്കുന്ന ലന്പയുടെ കാലാവധി 2019 മെയ് 31 വരെയാണ്.
Post Your Comments