India

നവജാതശിശുവിനെ മുത്തശ്ശി ക്രൂരമായി കൊലപ്പെടുത്തി

പുനെ : നവജാതശിശുവിനെ മുത്തശ്ശി ക്രൂരമായി കൊലപ്പെടുത്തി. പുനെ ഉന്ദ്രി മേഖലയിലെ സുശീല താരു എന്ന സ്ത്രീയാണു കൊലനടത്തിയത്.

മൂന്നു മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് മുത്തശ്ശി കൊലപ്പെടുത്തിയത്. മാറാരോഗമെന്നാരോപിച്ച് ട്രമ്മിലെ വെള്ളത്തില്‍ മുക്കിയായിരുന്നു കൊലപാതകം നടത്തിയത്. കുട്ടിയുടെ അമ്മയും അച്ഛനും സ്ഥലത്തില്ലാത്ത സമയത്തായിരുന്നു സംഭവം. മുത്തശ്ശികുറ്റം ഏറ്റെടുത്തിട്ടുണ്ട്.

കുട്ടിക്കു രോഗബാധയുണ്ടന്നു പറഞ്ഞായിരുന്നു കൊലപാതകം. അതേസമയം പെണ്‍കുഞ്ഞായതിനാലാണു കൊലപാതകം നടത്തിയതെന്നും പറയപ്പെടുന്നു. ഇവരുടെ മൂത്തമകള്‍ ഗര്‍ഭം ധരിച്ചത് പെണ്‍കുഞ്ഞിനെയാണെന്ന് അറിഞ്ഞ് ഇവര്‍ ഗര്‍ഭം അലസിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button