IndiaNews

പ്രധാനമന്ത്രി ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചേക്കും

ന്യൂഡൽഹി: പെരുമ്പാവൂരിൽ ക്രൂരമായി കൊല്ലപ്പെട്ട നിയമവിദ്യാർഥിനി ജിഷയുടെ അമ്മയെ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയേക്കും. 11ന് തൃപ്പൂണിത്തുറ മണ്ഡലത്തിൽ തിരഞ്ഞെടുപ്പു റാലിക്ക് എത്തുമ്പോഴായിരിക്കും സന്ദർശനമെന്നാണു സൂചന. കേന്ദ്രസാമൂഹ്യ നീതിവകുപ്പ് മന്ത്രി ഇന്ന് കേരളത്തിലെത്തും. സംഭവം ഇന്നലെ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും ഉന്നയിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് അഭ്യന്തരമന്ത്രാലയം സംഭവത്തില്‍ ഇടപെടുകയും കേരളത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button