IndiaNews

അതിസമ്പന്നന്മാരുടെ ആദായനികുതി റിട്ടേണ്‍ ഫോം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നടപടി

ന്യൂഡല്‍ഹി: 50 ലക്ഷം രൂപയിലേറെ വാര്‍ഷിക വരുമാനമുള്ളവര്‍ ഭൂമി, കെട്ടിടം, ആഭരണങ്ങള്‍, ആഡംബര വസ്ത്രങ്ങള്‍ , പത്രങ്ങള്‍ , ഫര്‍ണിച്ചര്‍ തുടങ്ങിയവ എത്ര വിലനല്‍കിയാണ്‌ സ്വന്തമാക്കിയതെന്ന് ആധായനികുതി റിട്ടേണ്‍ ഫോമില്‍ രേഖപ്പെടുത്തണം.

സ്വര്‍ണാഭരണങ്ങള്‍ പോലെയുള്ളവ സംമാനമായാണ് കിട്ടിയതെങ്കില്‍ അവയുടെ മുന്‍ ഉടമ അവ എത്ര വിലയ്ക്കാണ് സ്വന്തമാക്കിയതെന്നും പിന്നീട് എത്രത്തോളം മൂല്യവര്‍ദ്ധന വരുത്തിയിട്ടുണ്ടെന്നും രേഖപ്പെടുത്തണം.മുന്‍ ഉടമ എത്രരൂപയ്ക്കാണ് സാധനം വാങ്ങിയതെന്ന് കണ്ടെത്താനാകുന്നില്ലെങ്കില്‍ കട്ടിസ്വര്‍ണത്തിന്‍റെ വിലയുടെ അടിസ്ഥാനത്തില്‍ മൂല്യം കണക്കാക്കണം. കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ്‌ 2016-17 അസ്സെസ്മെന്റ് വര്‍ഷത്തെ നികുതി റിട്ടേണ്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button